INDIALATEST NEWS

ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

ബോക്സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു – Vijender Singh | BJP | National News

ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

ഓൺലൈൻ ഡെസ്ക്

Published: April 03 , 2024 03:18 PM IST

Updated: April 03, 2024 03:38 PM IST

1 minute Read

വിജേന്ദർ സിങ് (File Photo: AFP)

ന്യൂഡല്‍ഹി∙ പ്രമുഖ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദര്‍ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍നിന്നാണ് വിജേന്ദര്‍ ബിജെപിയിലേക്ക് എത്തുന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദര്‍ പിന്തുണച്ചിരുന്നു. കര്‍ഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദര്‍ സ്വീകരിച്ചിരുന്നത്. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇത്തവണ ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയിലെത്തിയത്. ഹരിയാനയില്‍ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍.

English Summary:
Boxer and former Congress leader Vijender Singh joins BJP

5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-04-03 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-2024-04-03 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 1jh5a9fj5espca1vd5nf0a7jd6 mo-news-world-countries-india-indianews 3rffcph6r2796ci9pn9l6a0br4 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button