16 വർഷത്തിനിടയിലെ മികച്ച വളർച്ച നേടി ഉൽപാദനമേഖല- Manufacturing sector has seen good growth | Manorama News | Manorama Online
16 വർഷത്തിനിടയിലെ മികച്ച വളർച്ച നേടി ഉൽപാദനമേഖല
മനോരമ ലേഖകൻ
Published: April 03 , 2024 11:45 AM IST
1 minute Read
മുംബൈ∙ രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ വർധനയാണ് കാരണം. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) മാർച്ചിൽ 59.1ൽ എത്തി. ഫെബ്രുവരിയിൽ 56.9 ആയിരുന്നു. പർച്ചേസിങ് മാനേജേഴ്സ് സൂചിക 50ന് മുകളിലാണെങ്കിൽ മികച്ച വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
English Summary:
Manufacturing sector has seen good growth
rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 2g4ai1o9es346616fkktbvgbbi-2024-04-03 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 rignj3hnqm9fehspmturak4ie-2024-04-03 7n747gdbt5no0fvn5imnufrv88 rignj3hnqm9fehspmturak4ie-list mo-business
Source link