ASTROLOGY

2024ലെ വിഷുഫലത്താൽ നേട്ടം കൊയ്യുന്ന നക്ഷത്രങ്ങൾ, കോട്ടം വ രുന്നവ


വിഷു മലയാളിയെ സംബന്ധിച്ചിടത്തോളം പുതുവർഷമാണ്. ഇതിനാൽ തന്നെ ജ്യോതിഷപ്രകാരമുള്ള ഫലവും പ്രധാനമാണ്. 1199-ാമതാമാണ്ട് മീനം 31 തീയതി, ഇംഗ്ലീഷ് മാസം 2024 ഏപ്രിൽ 13 ശനിയാഴ്ച രാത്രി 8 മണി 51 മിനിറ്റിന് മകയിരം നക്ഷത്രം നാലാംപാദം കൊണ്ട് സൂര്യന്റെ മേടസംക്രമത്താലുള്ള ഫലമാണിത്. ഏപ്രിൽ 14നാണ് വിഷു. അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലമാണ് ഇവിടെ പറയുന്നത്. ഇത് ഗോചരവശാൽ, അതായത് പൊതുവേയുള്ള, കണ്ണിൽ കാണുന്ന ഫലമാണ്. ജാതകവശാൽ ഇതിന് വ്യത്യാസം വരാം. പൊതുഫലമാണെങ്കിലും ജാതകം, ജനനസമയം അനുസരിച്ച് മാറിവരാമെന്നർത്ഥം.അശ്വതിഅശ്വതിയ്ക്ക് നല്ല ഫലമാണ് വിഷു കൊണ്ടുവരുന്നത്. പൊതുപ്രവർത്തനങ്ങൾ കാരണം സ്ഥാനമാനങ്ങൾ നൽകും. മേലധികാരികളുടെ പ്രീതി പിടിച്ചു പറ്റാനും ഉയർന്ന സ്ഥാനങ്ങളിൽ എത്താനും സാധിയ്ക്കും. കുടുംബജീവിതത്തിൽ ഉയർച്ചയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ലഭിയ്ക്കും. പല കാര്യങ്ങളും നേടാൻ സാധിയ്ക്കും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. പ്രതീക്ഷിയ്ക്കാത്ത പല കാര്യങ്ങളും നേടാൻ സാധിയ്ക്കും. സുഹൃത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും. ബന്ധുഗുണം ലഭിയ്ക്കും.ഭരണിഭരണി നക്ഷത്രം മേടക്കൂറിൽ വരുന്നതാണ്. ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ചാൽ ഗുണം ലഭിയ്ക്കും. ധാരാളം നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്. പ്രവർത്തിയ്ക്ക് അനുസരിച്ചുള്ള ഫലം ലഭിയ്ക്കും. ചെയ്യുന്ന കാര്യത്തിന്റെ ഗുണങ്ങൾ ലഭിയ്ക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. ധനപരമായ ഉന്നതിയിൽ എത്തും. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനുകൂലമായ സമീപനമുണ്ടാകും. കുടുംബസൗഖ്യമുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. കുടുംബകാര്യത്തിൽ ശ്രദ്ധ നൽകും. സൗഹൃദങ്ങളിൽ നിന്നും നേട്ടമുണ്ടാകും.കാർത്തികകാർത്തിക നക്ഷത്രക്കാർക്ക് കീർത്തി കേൾക്കാൻ ഇടയാകും. ധനപരമായ നേട്ടമുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്ന കാര്യത്തിൽ ഇടപെടും. ബിസിനസ് രംഗത്തുള്ളവർ രക്ഷപ്പെടും. കുടുംബപരമായി സന്തോഷകരമായ കാലഘട്ടമായിരിയ്ക്കും ഇത്. ധനപരമായി നേട്ടം കൊയ്യും. ഉദ്ദേശിച്ച പല കാര്യങ്ങളും നടപ്പാക്കാൻ സാധിയ്ക്കും. നേതൃത്വപരമായി നേട്ടമുണ്ടാകും.രോഹിണിരോഹിണി നക്ഷത്രക്കാർക്ക് വിഷുഫലം ഗുണകരമല്ലെന്ന് പറയണം. ഇത് ഗോചരവശാലുള്ള സമയമാണ്. ജാതകവശാൽ നല്ല സമയമെങ്കിൽ ഗുണമുണ്ടാകും. കാര്യതടസമുണ്ടാകും. എപ്പോഴും ഇവർ പല തകാര്യങ്ങളും ചിന്തിച്ചു കൊണ്ടിരിയ്ക്കും. ആവശ്യമില്ലാത്ത ചിന്തകൾ വരും. ധനപരമായ നഷ്ടങ്ങളുണ്ടാകാം. രോഗങ്ങളുണ്ടാകും. വരുമാനത്തിൽ കൂടുതൽ ചിലവുണ്ടാകും. പരിഹാരമായി വിഷ്ണുഭഗവാന് വ്യാഴാഴ്ചകളിൽ അർച്ചന ചെയ്യണം. ഇതിൽ നിന്നും ദോഷാനുഭവത്തിൽ നിന്നും മുക്തി നേടാൻ സാധിയ്ക്കും.ALSO READ: 2024ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 ന്, ഈ 7 നാളുകാർക്ക് അപകടംമകയിരംമകയിരം നക്ഷത്രക്കാർക്ക് വിഷുഫലം അത്ര നല്ലതല്ല. പ്രതീക്ഷിയ്ക്കാത്ത നഷ്ടങ്ങളുണ്ടാകും. കർമപുരോഗതി തടസപ്പെടും. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഓർത്ത് വിഷമിയ്ക്കും. ചെലവ് വർദ്ധിയ്ക്കും. സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകാം. വരുമാനത്തിൽ കുറവുണ്ടാകാം. രോഗങ്ങൾ ഇടയ്ക്കിടെ ഇവരെ പിൻതുടരും. വ്യാപാരനഷ്ടമുണ്ടാകാം.തിരുവാതിരതിരുവാതിരക്കാർക്ക് ഈ വിഷുഫലം ഗുണകരമല്ല. ധനനഷ്ടങ്ങളുണ്ടാകാം. ധനപരമായി ദോഷങ്ങളുണ്ടാകാം. ചിലവ് വർദ്ധിയ്ക്കും. വരുമാനം കുറയും. മനക്ലേശങ്ങളുണ്ടാകും. കുടുംബപരമായി നല്ല സമയമല്ല. അവർ കരുതുന്ന പല കാര്യങ്ങളും നടക്കാതെ വരും. വിഷ്ണുവിനും ശിവനും വഴിപാടുകൾ നടത്തുന്നത് ഗുണം നൽകും. ഉദ്ദേശിയ്ക്കുന്ന പോലെ കാര്യങ്ങൾ നടക്കില്ല. പൊതുപ്രവർത്തകർക്ക് നല്ല കാലമല്ല. വ്യാപാരികൾക്ക് നഷ്ടമുണ്ടാകാം. ശിവ,വിഷ്ണുഭഗവാന് വഴിപാട് നടത്താം.പുണർതംപുണർതം നക്ഷത്രക്കാർക്ക് ഗുണകരമായ ഫലമാണ് വിഷുഫലം. ഉദ്ദേശിയ്ക്കുന്നതും ഉദ്ദേശിയ്ക്കാത്തതുമായ പല കാര്യങ്ങളും നടക്കും. കാര്യതടസങ്ങൾ നീങ്ങിക്കിട്ടും. ഇവർക്ക് നേരായ വഴികളിലൂടെ തന്നെ പണം വന്നുചേരും. സാമൂഹ്യരംഗത്ത് പ്രവർത്തിയ്ക്കുന്നവർക്ക് ഗുണം ലഭിയ്ക്കും. കൂട്ടുബിസിനസ് ലാഭകരമാകും. വരുമാനം വർദ്ധിയ്ക്കും. ശത്രുദോഷം വരാതെ ശ്രദ്ധിയ്ക്കണം.ALSO READ: ശുക്ര ഭാഗ്യം ലഭിക്കുന്ന 8 നക്ഷത്രങ്ങൾപൂയംപൂയം നക്ഷത്രക്കാർക്ക് സർവ്വഗുണഫലവും നൽകുന്ന ഒന്നാണ് ഈ വർഷത്തെ വിഷുഫലം. പലവിധ ലാഭങ്ങളുണ്ടാകാം, അഭിഷ്ടകാര്യങ്ങൾ നടക്കാം, പൊതുവേ ആരോഗ്യം ഗുണകരവുമാണ്. നല്ലതുപോലെ ആലോചിച്ച് ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും. ധനപരമായ കാര്യങ്ങളിൽ മെച്ചമുണ്ടാകും. ഇവർക്ക് ദുർചിന്തകളിൽ നിന്നും മോചനം കിട്ടും. പൊതുപ്രവർത്തകർക്ക് ഗുണം ലഭിയ്ക്കും.ആയില്യംആയില്യം നക്ഷത്രക്കാർക്ക് നല്ല ഫലമാണ്. ഉദ്ദേശിച്ച കാര്യം നടത്തിയെടുക്കാൻ സാധിയ്ക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. ബന്ധുമിത്രാദികളുമായി നല്ല ബന്ധമുണ്ടാകും. കൃഷിയിൽ നിന്നും കൂടുതൽ വരുമാനം ലഭിയ്ക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. നാഗങ്ങളെ പ്രാർത്ഥിയ്ക്കുന്നതും വഴിപാട് കഴിയ്ക്കുന്നതും നല്ലതാണ്. വീട് പണിയാനോ സ്ഥലം വാങ്ങാനോ ഉദ്ദേശമെങ്കിൽ നടക്കും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടക്കും.മകംമകം നക്ഷത്രത്തിന് സത്ഫലമാണ് കാണിയ്ക്കുന്നത്. സത്പ്രവൃത്തികൾ ഇവർക്ക് ഗുണകരമായി മാറും. അഭീഷ്ടകാര്യങ്ങൾ നടക്കും. തടസങ്ങൾ മാറും. ധനപരമായി നേട്ടങ്ങളുണ്ടാകും. പ്രവൃത്തിഗുണം ലഭിയ്ക്കും.കാര്യവിജയമുണ്ടാകും. കുടുംബസുഖവും കുടുബഭദ്രതയും ബന്ധു, സുഹൃദ്ഗുണവും ലഭിയ്ക്കും. കുടുംബസ്വത്ത് ലഭിയ്ക്കാൻ സാധ്യതയുണ്ട്. ശിവഭജനം നടത്തുന്നത് നല്ലതാണ്. പൊതുപ്രവർത്തനമേഖലയിൽ അത്ര ശുഭകരമായ ഫലമല്ല കാണിയ്ക്കുന്നത്. സ്ഥാനമാനങ്ങൾ ലഭിയ്ക്കാനും മനസുഖം കിട്ടാനും ഫലമുണ്ട്. ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലം ലഭിയ്ക്കും. ദാമ്പത്യകലഹത്തിന് സാധ്യതയുണ്ടെന്നതും പ്രധാനമാണ്.പൂരംപൂരം നക്ഷത്രക്കാർക്ക് നേട്ടങ്ങളുണ്ടാകും. ചെയ്യാൻ ഉദ്ദേശിയ്ക്കുന്ന കാര്യങ്ങൾ നേടാൻ സാധിയ്ക്കും. തടസപ്പെട്ട കാര്യങ്ങൾ നടന്നുകിട്ടും. ആരോഗ്യപരമായി ഗുണകരമാണ്. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. അടുത്ത ബന്ധുക്കളിൽ നിന്നും സഹായം ലഭിയ്ക്കും. കച്ചവടപരമായി നേട്ടങ്ങളുണ്ടാകും. കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. പല കാര്യങ്ങളും വിചാരിക്കാത്ത സമയത്ത് നടന്നു കിട്ടും. വരവ് ചെലവുകൾ നിയന്ത്രണത്തിൽ വരും.ഉത്രംഉത്രം നക്ഷത്രക്കാർക്ക് നേട്ടമുണ്ടാകുന്ന സമയമാണ്. ചെയ്യുന്ന പ്രവൃത്തികളിലൂടെ സ്ഥാനമാനങ്ങൾ ലഭിയ്ക്കും. നേതൃത്വപരമായി ഉന്നതിയിൽ എത്തും. ധനപരമായി ഉയർച്ചയുണ്ടാകും. കാര്യവിജയമുണ്ടാകും. പ്രവൃത്തിഗുണങ്ങൾ ലഭിയ്ക്കും. ഭൂമിപരമായ നേട്ടങ്ങളുണ്ടാകും. എന്നാൽ ഭാര്യാഭർതൃബന്ധം അത്ര ഗുണകരമാകില്ല. വീടുപണി പൂർത്തിയാക്കാനും തുടങ്ങാനും സാധിയ്ക്കും. ഈശ്വരപ്രീതി വർ്ദ്ധിയ്ക്കും. ക്ഷേത്രകാര്യങ്ങളിൽ ശ്രദ്ധാലുക്കളാകും.അത്തംഅത്തം നക്ഷത്രക്കാർക്ക് അത്ര ഗുണകരമായ അവസ്ഥയല്ല കാണുന്നത്. ഇവർക്ക് പ്രവൃത്തിതടസങ്ങളുണ്ടാകാം. എന്തു കാര്യങ്ങൾക്കും തടസങ്ങളുണ്ടാകാം. ബന്ധുജനവിരോധമുണ്ടാകും. ബന്ധുക്കളിൽ നിന്നും ദോഷാനുഭങ്ങളുണ്ടാകും. അവരുമായി കലഹിയ്ക്കാനും ഇടയാകും. അപമാനവും അപകീർത്തികരമായ കാര്യങ്ങളും മനക്ലേശവുമുണ്ടാകും. കുടുംബക്ലേശം, കുടുംബത്തിൽ ശത്രുത എന്നിവയുണ്ടാകാം. വിഷ്ണുഭജനം നടത്തുന്നത് നല്ലതാണ്.ചിത്തിരചിത്തിര നക്ഷത്രക്കാർക്ക് അത്ര നല്ല സമയമല്ല. പല കാര്യങ്ങൾക്കും തടസമുണ്ടാകാം. ചെയ്യുന്ന കാര്യങ്ങളിൽ നേട്ടങ്ങൾ കുറയും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മോശം ഫലമുണ്ടാകും, മനക്ലേശം, അപമാനം എന്നിവയുണ്ടാകും. കുടുംബസ്വസ്ഥത കുറയും. ശത്രുദോഷം നേരിടേണ്ടി വരും. കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങിയാൽ ചില തടസങ്ങൾ വരും. വിചാരിച്ച കാര്യങ്ങൾ നടക്കാൻ പ്രയാസം നേരിടും. കാര്യങ്ങൾക്ക് ഉദ്ദേശിച്ച ഫലം ലഭിയ്ക്കില്ല. മനക്ലേശത്തിന് സാധ്യതയുണ്ട്. വിഷ്ണു, ദേവീ ഭജനം നല്ലതാണ്.ചോതിചോതി നക്ഷത്രക്കാർക്ക് ശത്രുദോഷം വിഷുഫലമായി പറയുന്നു. തടസങ്ങൾ പിൻതുടരുന്ന കാലമാണ്. ദൈവികമായ പ്രീതി ഇതിനെ നേരിടാൻ വേണം. കുടുംബപരമായി സ്വസ്ഥത കുറയും. ബന്ധുക്കൾ തന്നെ ശത്രുക്കളായി മാറും. ഉപകാരം ചെയ്തവർ പോലും തിരിഞ്ഞടിയ്ക്കും. തൊഴിൽപരമായി തടസങ്ങളുണ്ടാകും. കർമരംഗത്ത് ദോഷമുണ്ടാകും. കർമപുരോഗതിയുണ്ടാകില്ല. ധനപരമായ നഷ്ടമുണ്ടാകും. കടം കൊടുത്തത് തിരിച്ചു കിട്ടാൻ സാധ്യത കുറവാണ്. ബന്ധുജനങ്ങളുടെ വിരോധമേൽക്കാനും ഫലം കാണുന്നു. ഗണപതി, ദേവീ ഭജനം നല്ലതാണ്. ഗണപതിയ്ക്ക് വിഘ്‌നഹര പുഷ്പാഞ്ജലിയും ദേവിക്ക് കാളിസൂക്ത പുഷ്പാജ്ഞലിയും കഴിയ്ക്കണം.വിശാഖംവിശാഖം നക്ഷത്രക്കാർക്ക് വിഷുഫലം ഗുണം നൽകും. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കും. കീർത്തി കേൾക്കും, ബഹുമതികൾ തേടിയെത്തും. സ്ഥാനമാനങ്ങൾ ലഭിയ്ക്കും. ഇവർ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടും. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം നേടാം. ജനപ്രീതി നേടും. പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. വിശേഷപ്പെട്ട സമ്മാനങ്ങൾ ലഭിയ്ക്കാൻ വിഷുഫലത്താൽ അവസരം വരും. വസ്ത്രാഭരണങ്ങൾ ലഭിയ്ക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. കുടുംബപമായി നേട്ടങ്ങളുണ്ടാകും.അനിഴംഅനിഴം നക്ഷത്രക്കാർക്ക് നേട്ടമുണ്ടാകുന്ന ഫലമാണ്. നല്ല പ്രവൃത്തികളിലൂടെ ഉന്നത സ്ഥാനത്തെത്തും. കാര്യതടസം മാറിക്കിട്ടും. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്നതിന് നേട്ടങ്ങളുണ്ടാകും. കുടുംബസുഖം ലഭിയ്ക്കും. ശത്രുക്കൾ ഒഴിഞ്ഞു പോകും. ധനപുഷ്ടിയുണ്ടാകും. കച്ചവടക്കാർക്ക് ധനലാഭം ഫലം. ചെയ്യുന്ന പ്രവൃത്തികളിൽ ഗുണം ലഭിയ്ക്കും, സ്ഥാനമാനലബ്ധിയുണ്ടാകും. ബഹുമതികൾ തേടിയെത്തും.തൊഴിൽ പരമായി ഉയർച്ചയുണ്ടാകും.തൃക്കേട്ടതൃക്കേട്ടക്കാർക്ക് വളരെയധികം ഗുണമുണ്ടാകുന്ന സമയമാണ് ഇത്. കർമപുരോഗതിയുണ്ടാകും. തടസങ്ങൾ നീങ്ങി കാര്യലാഭമുണ്ടാകും. ശത്രുദോഷം അകന്നു പോകും. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കും. വീടുപണിയ്ക്കും വസ്തു വാങ്ങാനും യോഗം കാണുന്നു. കർമപുരോഗതിയുണ്ടാകും. ഇതെല്ലാം തന്നെ വിഷുഫലത്താൽ ഈ നാളിന് കണ്ടുവരുന്നതാണ്.മൂലംമൂലം നക്ഷത്രക്കാർക്ക് വളരേയധികം ഗുണം ലഭിയ്ക്കും. പൊതുപ്രവർത്തകർക്ക് ഗുണം ലഭിയ്ക്കും. ബഹുമതികൾ ലഭിയ്ക്കും. ബന്ധുമിത്രാദികളുടെ ഗുണം ലഭിയ്ക്കും. സാമ്പത്തികമായി ഇവരിൽ നിന്നും നേട്ടമുണ്ടാകും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിയ്ക്കും.ALSO READ: ലക്ഷ്മി നക്ഷത്രങ്ങൾ ഇവയാണ്, ഇവരുടെ പ്രത്യേകതകൾ അറിയാംപൂരാടംപൂരാടം നക്ഷത്രക്കാർക്ക് വളരെ ശ്രേഷ്ഠമായ വിഷുഫലമാണ്. ഇവർ ഉന്നതിയിൽ എത്തും. സാമ്പത്തികമായി ഉയർച്ചയിൽ എത്തും. ബഹുജനങ്ങളിൽ നിന്നും ്അംഗീകാരം ലഭിയ്ക്കും. സമ്മാനങ്ങളും ആഡംബര വസ്തുക്കളും തേടിയെത്തും. ആരോഗ്യം നന്നായിരിയ്ക്കും. സ്ഥാനമാനലബ്ധിയുണ്ടാകും. ജോലിസംബന്ധമായ നേട്ടമുണ്ടാകും. കുടുംബസുഖമുണ്ടാകും. ശത്രുദോഷം നീങ്ങും. ബന്ധുജനസൗഹൃദവും സഹായവും ലഭിയ്ക്കും. കർമപുരോഗതി നേടും.ഉത്രാടംഉത്രാടം നക്ഷത്രക്കാർക്ക് പൊതുവേ ഗുണഫലമാണ്. ഉന്നതസ്ഥാനമാനാദികൾ ലഭിയ്ക്കും. ജനങ്ങളിൽ നിന്നും അംഗീകാരം കിട്ടും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. ബന്ധുജനഗുണം ലഭിയ്ക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിയ്ക്കും. അയൽക്കാരുമായി നല്ല സൗഹൃദമുണ്ടാകും. മനസിന് നിയന്ത്രണം ഉണ്ടാകും. സത്ചിന്തകളുണ്ടാകും.തിരുവോണംതിരുവോണം നക്ഷത്രക്കാർക്ക് അത്ര ഗുണപ്രദമല്ല. ഇവർക്ക് ഏഴരശനിയുടെ അപഹാരകാലം കൂടിയാണ്. ബന്ധുജനങ്ങളിൽ നിന്നും വിരോധമുണ്ടാകും. കലഹങ്ങളുണ്ടാകാം. കേസുകളും വഴക്കുകളുമുണ്ടാകാം. ഇവർക്ക് തൊഴിൽപരമായി ദോഷങ്ങളുണ്ടാകും. കാര്യതടസമുണ്ടാകും. ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോലി വരെ പോകാൻ സാധ്യതയുണ്ട്. ഏഴരശനിയുടെ സമയത്ത് തൊഴിൽ സംബന്ധമായ തടസമുണ്ടാകും. ശാസ്താവിന് എള്ളുതിരി കത്തിച്ച് പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്.അവിട്ടംഅവിട്ടം നക്ഷത്രക്കാർക്ക് ദോഷസമയമാണ്. ഇവർക്ക് അവിചാരിതമായ പല തടസങ്ങളുമുണ്ടാകാം. കേസുകളും അപകടങ്ങളുമുണ്ടാകാം. ധനനഷ്ടമുണ്ടാകും. സ്ത്രീകൾ മുഖാന്തരം അപമാനമുണ്ടാകും. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളുണ്ടാകും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും. സാമ്പത്തികമായി വിചാരിയ്ക്കുന്ന കാര്യങ്ങൾ നേടാൻ സാധിച്ചെന്ന് വരില്ല. ബിസിനസുകാർക്ക് നല്ല സമയല്ല. ഇതിന് പരിഹാരമായി ശനീശ്വരഭജനം നടത്താം. ശനിയാഴ്ചകളിൽ എള്ളുതിരി കത്തിയ്ക്കുന്നത് നല്ലതാണ്.ചതയംചതയം നക്ഷത്രത്തിനും നല്ല സമയമല്ല. ഇതും ഏഴര ശനി ദോഷം വരുന്ന സമയമാണ്. ഇവർ അപകടങ്ങളുണ്ടാകാതെ ശ്രദ്ധിയ്ക്കുക. അപകടങ്ങളുണ്ടാകാം. ജോലിയിൽ തടസങ്ങളുണ്ടാകാം. കേസുകളിൽ പെടാം, ദുഷിച്ച പ്രവൃത്തികളിൽ ചെന്നു വീഴാം. പക്ഷിമൃഗാദികളിൽ നിന്നും ഉപദ്രവങ്ങളുണ്ടാകാം. ഇവർക്കും ശനീശ്വരഭജനം നല്ലതാണ്. എള്ളുതിരി കത്തിയ്ക്കുന്നത് നല്ലതാണ്. ഇത് കത്തിച്ച് ദോഷം മാറാൻ പ്രാർത്ഥിച്ച് തലയ്ക്കുഴിഞ്ഞിടണം.പൂരോരുട്ടാതിപൂരോരുട്ടാതിക്കാർക്ക് നല്ല കാലമാണ്. ധനപരമായി നേട്ടമുണ്ടാകും. ഇത് മീനക്കൂറിലെ പൂരോരുട്ടാതിക്കാർക്കാണ്. കുംഭക്കൂറുകാർക്ക് അത്ര നല്ല ഫലമല്ല. മീനക്കൂറിലുളളവർക്ക് കർമത്തിൽ ഗുണമുണ്ടാകും. സ്ഥാനമാനം ലഭിയ്ക്കും, കുടുംബത്തിൽ സുഖമുണ്ടാകും. ബിസിനസുകാർക്ക് നേട്ടമുണ്ടാകും. മേലാധികാരികളിൽ നിന്നും പ്രശംസ നേടും. അധികാരലബ്ധിയുണ്ടാകും.ഉതൃട്ടാതിഉതൃട്ടാതി നക്ഷത്രക്കാർക്കും ഏഴരശനിയെങ്കിലും ചില നല്ല ഫലങ്ങൾ കൊണ്ടുവരുന്നു. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കും. കുടുംബത്തിൽ സുഖമുണ്ടാകും. ബന്ധുജന സഹായം ലഭിയ്ക്കും. സൗഹൃദങ്ങളിൽ നിന്നും നേട്ടമുണ്ടാകും.രേവതിരേവതിയ്ക്കും ഏഴരശനിയാണെങ്കിലും വിഷുഫലം ഗുണം നൽകും. ഇവർക്ക് പല കാര്യങ്ങളും നടക്കും. തടസം മാറിക്കിട്ടും. തൊഴിൽപരമായി നേട്ടമുണ്ടാകാം. ധനപരമായി നേട്ടമുണ്ടാകും. കാര്യവിജയവും കർമരംഗത്ത് നേട്ടവുമുണ്ടാകും. പ്രശംസ നേടും. പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്ക് നല്ല സമയമാണ്. വിദേശയാത്രക്ക് അവസരം ലഭിയ്ക്കും.


Source link

Related Articles

Back to top button