INDIALATEST NEWS

മുസ്‌ലിം സ്ത്രീയുടെ വിവാഹ മോചനാവകാശം: കോടതി നോട്ടിസയച്ചു

മുസ്‌ലിം സ്ത്രീയുടെ വിവാഹ മോചനാവകാശം: കോടതി നോട്ടിസയച്ചു – Supreme Court issued a notice on a petition challenging the Kerala High Court order stating that Muslim women have the right to divorce outside the court – India News, Malayalam News, Manorama Online, Manorama News

മുസ്‌ലിം സ്ത്രീയുടെ വിവാഹ മോചനാവകാശം: കോടതി നോട്ടിസയച്ചു

മനോരമ ലേഖകൻ

Published: April 03 , 2024 04:02 AM IST

1 minute Read

സുപ്രീംകോടതി. ചിത്രം∙ പിടിഐ

ന്യൂഡൽഹി∙ കോടതിക്കു പുറത്തു വിവാഹമോചനത്തിനു മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കിയ കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്താനുള്ള സ്ത്രീയുടെ അവകാശം സംബന്ധിച്ച ഖുൽഹ് എന്ന രീതിയാണ് 2021ൽ കേരള ഹൈക്കോടതി ശരിവച്ചത്.

കോടതിക്കു പുറത്തുള്ള വിവാഹമോചനം മുസ്‍ലിം സ്ത്രീക്കു വിലക്കുന്ന കെ.സി.മോയിൻ – നഫീസ കേസിലെ 49 വർഷം പഴക്കുമുള്ള ഉത്തരവു തിരുത്തുകയും ചെയ്തു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. എതിർകക്ഷികൾക്കു നോട്ടിസയച്ച ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് കേസ് മേയ് 17ന് വീണ്ടും പരിഗണിക്കുമെന്നറിയിച്ചു. കേരള മുസ്‍ലിം ജമാ അത്താണ് ഒരു ഹർജി നൽകിയത്. 

English Summary:
Supreme Court issued a notice on a petition challenging the Kerala High Court order stating that Muslim women have the right to divorce outside the court

40oksopiu7f7i7uq42v99dodk2-2024-04 mo-religion-muslim 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 6anghk02mm1j22f2n7qqlnnbk8-2024-04-02 40oksopiu7f7i7uq42v99dodk2-2024-04-02 mo-women mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-keralahighcourt 7lh8bghh8sclgvhl8tqsft9tb0 2de752275ahd2e4coqeu41g18c 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button