ഹാ​​​​ർ​​​​ദി​​​​ക്കി​​​​ന് കൂ​​​​വ​​​​ൽ; രോ​​​​ഹി​​​​ത് ഇ​​ട​​പെ​​ട്ടു


മും​​ബൈ: ഹോം ​​ഗ്രൗ​​ണ്ടാ​​യ വാ​​ങ്ക​​ഡെ​​യി​​ൽ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യെ കൂ​​​​വി വ​​​​ളി​​​​ച്ച ആ​​​​രാ​​​​ധ​​​​ക​​​​രെ നി​​​​യ​​​​ന്ത്രി​​​​ച്ച് മു​​​​ൻ നാ​​​​യ​​​​ക​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ. രോ​​​​ഹി​​​​തി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചും ഹാ​​​​ർ​​​​ദി​​​​ക്കി​​​​നെ​​​​തി​​​​രേ പ്ല​​​​ക്കാ​​​​ർ​​​​ഡു​​​​ക​​ളോ​​ടെ​​യെ​​ത്തി കൂ​​​​വി വി​​​​ളി​​​​ച്ചും ആ​​​​രാ​​​​ധ​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​തോ​​ടെ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ ആ​​​​രാ​​​​ധ​​​​ക​​​​രോ​​​​ട് കൂ​​​​വ​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​ച്ചു. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​നെ നേ​​​​രി​​​​ടു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ ആ​​​​റ് വി​​​​ക്ക​​​​റ്റി​​​​ന് മും​​​​ബൈ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. സീ​​സ​​ണി​​ൽ മും​​ബൈ​​ക്ക് ഇ​​തു​​വ​​രെ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. രോ​​ഹി​​തി​​നെ മാ​​റ്റി​​യാ​​ണ് ഹാ​​ർ​​ദി​​ക്കി​​നെ മും​​ബൈ മാ​​നേ​​ജ്മെ​​ന്‍റ് ക്യാ​​പ്റ്റ​​നാ​​ക്കി​​യ​​ത്. ഇ​​തി​​ൽ ആ​​രാ​​ധ​​ക പ്ര​​തി​​ഷേ​​ധം ഇ​​തു​​വ​​രെ അ​​വ​​സാ​​നി​​ച്ചി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു വാ​​ങ്ക​​ഡെ സം​​ഭ​​വം.


Source link

Exit mobile version