മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് ചിലവ് വർധിക്കുന്ന ദിവസമാണ്. ജീവിത പങ്കാളിയുമായി വഴക്കിനോ അഭിപ്രായ വ്യത്യാസങ്ങൾക്കോ സാധ്യതയുണ്ട്. മാതാവിന് നൽകിയ വാഗ്ദാനം നിറവേറ്റേണ്ടതുണ്ട്. വളരെ കാലത്തിനു ശേഷം ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടാം. ഇത് സന്തോഷവും ആശ്വാസവും നൽകും. ആർക്കെങ്കിലും പണം കടമായി നൽകിയിട്ടുണ്ടെങ്കിൽ അത് ഇന്ന് തിരികെ ലഭിച്ചേക്കാം.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇന്ന് പല പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യേണ്ടതായുണ്ട്. ആരോഗ്യം മോശമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകുന്നതായിരിക്കും. അവശ്യ ഘട്ടങ്ങളിൽ സഹോദര സഹായം തേടാവുന്നതാണ്. ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ മാറ്റങ്ങൾ കൊണ്ടുവരും. വ്യാപാര രംഗത്ത് മികച്ച ലാഭം നേടാൻ സാധിക്കും. ഗൃഹത്തിൽ പ്രാർഥനാചടങ്ങുകൾ നടക്കാനിടയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)വരുമാനം മെച്ചപ്പെടും. സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കാൻ സാധിക്കും. നിങ്ങളുടെ ബഹുമാനം വർധിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നത് നിങ്ങളുടെ സന്തോഷവും ഇരട്ടിയാക്കും. കുടുംബാംഗങ്ങളുമൊത്ത് സന്തോഷത്തോടെ ചെലവിടും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പുതിയ ചില കാര്യങ്ങൾ ആരംഭിച്ചേക്കും. മുമ്പത്തെ ചില നിക്ഷേപങ്ങളിലൂടെ ലാഭം നേടാൻ സാധിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം ഇന്ന് പൊതുവെ പ്രസന്നമായിരിക്കും. ഒന്നിന് പുറകെ ഒന്നായി നല്ല വാർത്തകൾ കേൾക്കാൻ സാധിക്കുന്നതാണ്. വാഹനം വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്ക് ഗുണകരമായ വാർത്ത ലഭിക്കുന്നതാണ്. ചില സർക്കാർ ജോലികൾ, ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൂർത്തിയാക്കാൻ സാധിക്കും. ചില കാര്യങ്ങളെ കുറിച്ച് മനസ്സിൽ ആശങ്ക നിലനിൽക്കും. ചില തീരുമാനങ്ങൾ കൃത്യസമയത്ത് എടുക്കാൻ സാധിക്കാതെ വരും.ചിങ്ങം (മകം, പൂരം, ഉത്രം ¼)പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തികൾ നിങ്ങൾക്ക് ഗുണകരമാകും. തൊഴിൽ രംഗത്ത് ആരെയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. നേരെ മറിച്ച് തിടുക്കത്തിൽ ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ മൂലം പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. മാതാപിതാക്കളുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. സന്താനങ്ങൾ കാരണം നിരാശപ്പെടേണ്ടി വന്നേക്കാം.Also read: ഏപ്രിൽ തുടങ്ങിയതോടെ രാജയോഗം തേടിയെത്തും നക്ഷത്രങ്ങൾകന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും. ഡിജിറ്റൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഇന്ന് നേട്ടം ഉണ്ടാക്കാൻ സാധിക്കും. പ്രധാന ചില ജോലികൾ ഇന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കും. സന്താനങ്ങളുടെ പഠനമോ ജോലിയോ സംബന്ധിച്ച് ആശങ്ക നിലനിൽക്കും. ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങൾ നീക്കാൻ പരസ്പര വിശ്വാസം പ്രധാനമാണ്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ന് തീർപ്പാക്കാനുണ്ടാകും. ബിസിനസ് രംഗത്തെ പ്രശ്നങ്ങൾ നീങ്ങും. പൊതുപ്രവർത്തകർക്ക് പദവികളോ ഉത്തരവാദിത്തമോ വന്നുചേരാനിടയുണ്ട്. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് മുമ്പ് ഇരുഭാഗവും കേൾക്കേണ്ടതുണ്ട്. ബന്ധുഗൃഹ സന്ദർശനം നടത്താൻ അവസരം ലഭിച്ചേക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ജോലിക്കാരായവർക്ക് അമിത സമ്മർദ്ദം അനുഭവിക്കേണ്ടി വരും. ഒരേ സമയം ഒന്നിലധികം ജോലികളിൽ ശ്രദ്ധ നൽകേണ്ടി വരും. എന്നിരുന്നാലും ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ഉണ്ടാകും. മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുമൊത്ത് ദിവസം ആസ്വദിക്കും. തെറ്റിധാരണ മൂലം സഹോദരങ്ങളുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴാനിടയുണ്ട്. എന്നാൽ ഇത് പരിഹരിക്കുന്നതിന് മുൻഗണന നൽകേണ്ടതുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ ബുദ്ധികൊണ്ട് നേരിടാൻ സാധിക്കും. പുതിയ ചില ബിസിനസ് പദ്ധതികൾ നടപ്പിലാക്കിയേക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ ബഹുമാനം വർധിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി തർക്കമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാനിടയുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും മനസ്സിൽ കൊണ്ടുനടക്കേണ്ടതില്ല. ക്ഷമയോടെ പരിഹരിക്കാൻ സാധിക്കുന്നതാണ്. മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മാതാപിതാക്കളുമായി ചർച്ച ചെയ്യാവുന്നതാണ്. ഒരു കുടുംബാംഗത്തിന്റെ വിവാഹാലോചന അംഗീകരിക്കപ്പെടും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)പ്രസന്നമായ അന്തരീക്ഷമായിരിക്കും ഇന്ന് നിങ്ങൾക്ക് ചുറ്റും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഇല്ലെങ്കിൽ ഉദര പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി ഹ്രസ്വദൂര യാത്ര ഉണ്ടായേക്കും. ചില അപ്രതീക്ഷിത പ്രശ്നങ്ങൾ മൂലം സമ്മർദ്ദം വർധിച്ചേക്കാം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ചില ആശങ്കകൾ അകലുന്ന ദിവസമായിരിക്കും. ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. പുതിയതായി എന്തെങ്കിലും ആരംഭിച്ചേക്കാം. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഭാവിയിലേയ്ക്കായി കുറച്ച് പണം കരുതാനിടയുണ്ട്. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Source link