യുഎസിൽ മുസ്ലിംവിരുദ്ധത വർധിക്കുന്നു

വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം ആരംഭിച്ചശേഷം അമേരിക്കയിൽ മുസ്ലിംകൾക്കെതിരേ ആക്രമണങ്ങളും വിവേചനവും വർധിച്ചു. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്ന കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് എന്ന സന്നദ്ധസംഘടന നല്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2023 വർഷത്തിൽ അമേരിക്കയിൽ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 8,061 പരാതികളാണുണ്ടായത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 56 ശതമാനമാണു വർധന. ഇതിൽത്തന്നെ 3,600 സംഭവങ്ങൾ ഒക്ടോബറിനും ഡിസംബറിനും ഇടയിലായിരുന്നു.
കുടിയേറ്റം, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെ വിവേചനവും വിദ്വേഷ കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യ സംഘർഷത്തിന്റെ പിടിയിലായ ശേഷം ആഗോളതലത്തിൽ മുസ്ലിംകൾക്കും യഹൂദർക്കും എതിരേ വിദ്വേഷ നടപടികൾ വർധിച്ചിട്ടുണ്ട്.
Source link