ലോകകപ്പ്; സ്റ്റോക്സ് ഇല്ല
ലണ്ടൻ: 2024 ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് പിന്മാറി. കായികക്ഷമത ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ സ്റ്റോക്സിന്റെ പിന്മാറ്റം. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി)അദ്ദേഹം തീരുമാനം അറിയിച്ചു.
“ഞാൻ ഹാർഡ് വർക്ക് ചെയ്യുകയാണ്. എന്റെ ശ്രദ്ധ ബൗളിംഗിൽ മുൻ നിലവാരത്തിലേക്ക് എത്തുന്നതിലാണ്. എല്ലാ ഫോർമാറ്റിലും മികച്ച ഓൾ റൗണ്ടറായി ഭാവിയിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം’’- സ്റ്റോക്സ് വ്യക്തമാക്കി.
Source link