ര​വി​യ​ച്ചൻ ഇനി ഓർമ…


തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ ക്യാ​​​പ്റ്റ​​​ൻ പി.​​​ ര​​​വി​​​യ​​​ച്ച​​​ന് (96) സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. ക്രി​​​ക്ക​​​റ്റ് ക​​​ളി ജ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ഷ്ട​​വി​​​നോ​​​ദ​​​മാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ക്രി​​ക്ക​​റ്റി​​ന് പു​​തി​​യ മേ​​ൽ​​വി​​ലാ​​സ​​മു​​ണ്ടാ​​ക്കി​​യ ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്ത​​രി​​ച്ച പി. ​​​ര​​​വി​​​യ​​​ച്ച​​​ൻ. ആ​​ദ്യ​​കാ​​ല​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഈ ​​ഓ​​​ൾ റൗ​​​ണ്ട​​​ർ ര​​​ഞ്ജി ട്രോ​​​ഫി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ പ്ര​​​ക​​ട​​ന​​മാ​​​ണ് കാ​​​ഴ്ച​​വ​​​ച്ച​​​ത്. 1952 മു​​​ത​​​ൽ 1970 വ​​​രെ പി​​​ച്ചു​​​ക​​​ളി​​​ൽ ബാ​​​റ്റ് കൊ​​​ണ്ടും ബോ​​​ളു​​കൊ​​​ണ്ടും വി​​സ്മ​​യം തീ​​​ർ​​​ത്ത അ​​ദ്ദേ​​ഹം കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി 55 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ 101 ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 1107 റ​​​ണ്‍​സും 125 വി​​​ക്ക​​​റ്റും നേ​​​ടി. ലെ​​​ഗ് ബ്രേ​​​ക്ക് ബൗ​​​ളിം​​​ഗി​​​ലൂ​​​ടെ തു​​​ട​​​ങ്ങി മീ​​​ഡി​​​യം പേ​​​സ​​​റാ​​​യും ഓ​​​ഫ് സ്പി​​​ന്ന​​​റാ​​​യും മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചു. ര​​​ഞ്ജി ട്രോ​​​ഫി ക്രി​​​ക്ക​​​റ്റി​​​ൽ 1000 റ​​​ൺ​​​സും 100 വി​​​ക്ക​​​റ്റും നേ​​​ടി​​​യ ആ​​​ദ്യ കേ​​​ര​​​ള താ​​​ര​​​വും ര​​​വി​​​യ​​​ച്ച​​​നാ​​​യി​​​രു​​​ന്നു. ബാ​​​റ്റിം​​​ഗി​​​ൽ റ​​​ൺ​​​സെ​​​ടു​​​ക്കു​​​ക ദു​​​ഷ്ക്ക​​​ര​​​മാ​​​യി​​​രു​​​ന്ന അ​​​ക്കാ​​​ല​​​ത്ത് മൂ​​​ന്ന് അ​​​ർ​​​ധ സെ​​​ഞ്ചുറി​​​ക​​​ളും നേ​​​ടി.

തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ൽ മ​​​ദ്രാ​​​സി​​​നെ​​​തി​​​രേ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന ര​​​ഞ്ജി മ​​​ത്സ​​​ര​​​ത്തി​​​ലെ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ നേ​​​ടി​​​യ 70 റ​​​ൺ​​​സാ​​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​​ർ. ഏ​​ഴു ത​​​വ​​​ണ അ​​ഞ്ച് വി​​​ക്ക​​​റ്റ് നേ​​​ട്ടം. 1960 – 61ൽ ​​​ആ​​​ന്ധ്ര​​​യ്ക്കെ​​​തി​​​രേ 34 റ​​​ൺ​​​സി​​​ന് ആ​​റു വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ജ​​​യ് മ​​​ഞ്ജ​​​രേ​​​ക്ക​​​ർ, മ​​​ൻ​​​സൂ​​​ർ അ​​​ലി​​​ഖാ​​​ൻ പ​​​ട്ടൗ​​​ഡി, സി.​​​എ​​​സ്. നാ​​​യി​​​ഡു തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​ഴ്ത്താ​​നും അ​​ദ്ദേ​​ഹ​​ത്തി​​നാ​​യി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ഞ്ജി ട്രോ​​​ഫി വി​​​ജ​​​യ​​​ത്തി​​​ലും നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു. ആ​​​ന്ധ്ര​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ 63 റ​​​ൺ​​​സി​​​ന് മൂ​​​ന്ന് വി​​​ക്ക​​​റ്റും ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 52 റ​​​ൺ​​​സി​​​ന് അ​​ഞ്ചു വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി വി​​​ജ​​​യ​​​ശി​​​ല്പി​​​യാ​​​യി.


Source link

Exit mobile version