ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ വിസ്താരയോട് വിശദീകരണം തേടി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പ്രധാന നഗരങ്ങളില്‍നിന്നുള്ള 50 വിമാന സര്‍വീസുകളാണ് വിസ്താര എയർലൈൻസ് ഇന്നലെ റദ്ദാക്കിയത്. വ്യോമയാനമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഡിജിസിഎ വിശദീകരണം തേടിയത്. അതേസമയം, പൈലറ്റുമാരുടെ അഭാവമാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു. വിമാന സർവീസ് റദ്ദാക്കിയതും സർവീസ് വൈകുന്നതും സംബന്ധിച്ച് പ്രതിദിന റിപ്പോർട്ട് സമർപ്പിക്കാനും ഡിജിസിഎ വിസ്താരയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ വിമാന കന്പനികൾ ഡിജിസിഎ മാനദണ്ഡങ്ങൾ പാലിക്കണമെന്നു വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിസ്താരയുടെ നൂറിലേറെ വിമാന സര്‍വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ശമ്പളഘടന പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ നിസഹകരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണു വിലയിരുത്തൽ.
വിസ്താരയും എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന്റെ ഭാഗമായി, ജീവനക്കാരുടെ ശമ്പളഘടന പുതുക്കിയ നടപടിക്കെതിരേ പൈലറ്റുമാർ പ്രതിഷേധിച്ചിരുന്നു. പുതിയ ശമ്പളഘടന സംബന്ധിച്ച് വിസ്താര എയർലൈൻസ് പൈലറ്റുമാരെ ഇ-മെയിൽ മുഖാന്തരം അറിയിക്കുകയും ഇത് അംഗീകരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാരടക്കമുള്ള ജീവനക്കാർ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. വിമാനം വൈകുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Source link