2024 ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്


സോ​​ബി​​ച്ച​​ൻ ത​​റ​​പ്പേ​​ൽ നി​​ല​​വി​​ലെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ന്‍റെ കി​​രീ​​ട​​ത്തി​​നു വെ​​ല്ലു​​വി​​ളി​​യാ​​യി പോ​​രാ​​ടു​​ക ആ​​രാ​​ണെ​​ന്ന് നി​​ശ്ച​​യി​​ക്കു​​ന്ന 2024 ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ഇ​​ന്ന് ഔ​​ദ്യോ​​ഗി​​ക തു​​ട​​ക്കം. കാ​​ന​​ഡ​​യി​​ലെ ടൊ​​റ​ന്‍റോ​യി​​ലു​​ള്ള വെ​​സ്റ്റ് എ​​ൻ​​ഡി​​ലെ ഗ്രാ​​ൻ​​ഡ് ഹാ​​ളി​​ൽ നാ​​ളെ മു​​ത​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക. ഏ​​പ്രി​​ൽ 21വ​​രെ നീ​​ളു​​ന്ന 14 റൗ​​ണ്ട് പോ​​രാ​​ട്ടം പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ര​​ങ്ങേ​​റും. എ​​ന്നി​​ട്ടും ചാ​​ന്പ്യ​​നെ നി​​ശ്ച​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ 22ന് ​​ടൈ​​ബ്രേ​​ക്ക​​ർ. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലെ മ​​ത്സ​​ര​​ങ്ങ​​ളോ​​ടൊ​​പ്പം ലോ​​ക വ​​നി​​താ ചെ​​സ് കി​​രീ​​ട​​ത്തി​​നു മ​​ാറ്റു​​രയ്ക്കാ​​നു​​ള്ള കാ​​ൻ​​ഡി​​ഡേ​​റ്റ്സ് മ​​ത്സ​​ര​​ങ്ങ​​ളും ഇ​​തേ വേ​​ദി​​യി​​ൽ അ​​ര​​ങ്ങേ​​രും. ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി 16 ഗ്രാ​​ൻ​​ഡ് മാ​​സ്റ്റേ​​ഴ്സ് (8+8) പ​​ങ്കെ​​ടു​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ അ​​ഞ്ചുപേ​​ർ ഇ​​ന്ത്യ​​യി​​ൽ നി​​ന്നാ​​ണെ​​ന്ന​​ത് ശ്ര​​ദ്ധേ​​യം. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ, ഡി. ​​ഗു​​കേ​​ഷ്, വി​​ദി​​ത് സ​​ന്തോ​​ഷ് ഗു​​ജ​​റാ​​ത്തി, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​നേ​​രു ഹം​​പി, ആ​​ർ. വൈ​​ശാ​​ലി എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​നേ​​രു ഹം​​പി ര​​ണ്ടു​​ത​​വ​​ണ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റ് വി​​ജ​​യി​​ച്ച് ലോ​​ക​​ചാ​​ന്പ്യ​​ൻ പ​​ട്ട​​ത്തി​​നാ​​യി പൊ​​രു​​തി​​യെ​​ങ്കി​​ലും വി​​ജ​​യി​​ക്കാ​​നാ​​യി​​ല്ല. അ​​ഞ്ചു​​ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​നാ​​യി​​ട്ടു​​ള്ള വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദും കൊ​​നേ​​രു ഹം​​പി​​യും മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു നേ​​ര​​ത്തേ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്. പ്ര​​ജ്ഞാ​​ന​​ന്ദ​​യും സ​​ഹോ​​ദ​​രി വൈ​​ശാ​​ലി​​യും ഒ​​രേ സ​​മ​​യം കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ക​​ളി​​ക്കാ​​ൻ അ​​ർ​​ഹ​​ത നേ​​ടി​​ക്കൊ​​ണ്ടും പു​​തി​​യ ച​​രി​​ത്രം എ​​ഴു​​തി. കാ​​ൾ​​സ​​ണ്‍ വി​​ട്ടു​​നി​​ൽ​​ക്കു​​ന്നു അ​​ഞ്ചു​​ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ പ​​ദ​​വി അ​​ല​​ങ്ക​​രി​​ച്ച നോ​​ർ​​വേ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ണ്‍ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ച​​ല​​ഞ്ച​​റാ​​യ ഇ​​യാ​​ൻ നി​​പോം​​നി​​ഷി​​യു​​മ​​യി ക​​ളി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ചു​​കൊ​​ണ്ട് ചാ​​ന്പ്യ​​ൻ പ​​ട്ടം ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ഇ​​ത്ത​​വ​​ണ​​യും ഫി​​ഡെ ലോ​​ക​​ക​​പ്പ് നേ​​ടി കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ക​​ളി​​ക്കാ​​ൻ അ​​ർ​​ഹ​​ത നേ​​ടി​​യെ​​ങ്കി​​ലും ലോ​​ക​​ചെ​​സ് ചാന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ രീ​​തി​​യോ​​ടും സ​​മ​​യ​​ക്ര​​മ​​ങ്ങ​​ളോ​​ടും വി​​യോ​​ജി​​പ്പ് പ്ര​​ക​​ട​​മാ​​ക്കി കാ​​ൾ​​സ​​ണ്‍ വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. 2024 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലെ മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ: ഇ​​യാ​​ൻ നി​​പോം​​നി​​ഷി: റ​​ഷ്യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 33. റേ​​റ്റിം​​ഗ്: 2758. ര​​ണ്ടു​​ത​​വ​​ണ യോ​​ഗ്യ​​ത​​ നേടി. 2021 ഫൈ​​ന​​ലി​​ൽ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ണി​​നോ​​ടും 2023ൽ ​​ഡി​​ങ് ലി​​റ​​നോ​​ടും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഫ​​ബി​​യാ​​നോ ക​​രു​​വാ​​ന: അ​​മേ​​രി​​ക്ക​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 31. റേ​​റ്റിം​​ഗ്: 2803. ഫി​​ഡെ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​ക്കൊ​​ണ്ട് യോ​​ഗ്യ​​ത നേ​​ടി. ഫി​​ഡെ സ​​ർ​​ക്യൂ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യി​​യു​​മാ​​ണ്. നി​​ജ​​ത് അ​​ബ​​സോ​​വ്: അ​​സ​​ർ​​ബൈ​​ജ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 28. റേ​​റ്റിം​​ഗ്: 2632. ഫി​​ഡെ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ നാ​​ലാം സ്ഥാ​​നം. കാ​​ൾ​​സ​​ണ്‍ പി​​ൻ​​വ​​ങ്ങി​​യ​​തി​​നാ​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ചു. ഹി​​ക്കാ​​രു ന​​കാ​​മു​​റ: അ​​മേ​​രി​​ക്ക​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 36. റേ​​റ്റിം​​ഗ്: 2789. ഗ്രാ​​ൻ​​ഡ് സ്വി​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​ക്കൊ​​ണ്ട് യോ​​ഗ്യ​​ത നേ​​ടി. അ​​ലി​​രേ​​സ ഫി​​റോ​​സ: ഫ്ര​​ഞ്ച് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 20. റേ​​റ്റിം​​ഗ്: 2682. 2024 ജ​​നു​​വ​​രി​​യി​​ലെ റേ​​റ്റിം​​ഗ് ബെ​​സ്റ്റ്് ആ​​യ​​തി​​നാ​​ൽ യോ​​ഗ്യ​​ത ല​​ഭി​​ച്ചു.

അ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 18. റേ​​റ്റിം​​ഗ്: 2747. ഫി​​ഡെ വേ​​ൾ​​ഡ് ക​​പ്പി​​ൽ കാ​​ൾ​​സ​​ണി​​നു പി​​ന്നി​​ലാ​​യി ര​​ണ്ടാം സ്ഥാ​​നം നേ​​ടി കാ​​ൻ​​ഡി​​ഡേ​​റ്റ് ക​​ളി​​ക്കാ​​ൻ യോ​​ഗ്യ​​ത നേ​​ടി. ഡി. ​​ഗു​​കേ​​ഷ്: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 17. റേ​​റ്റിം​​ഗ്: 2743. 2023ലെ ​​ഫി​​ഡെ സ​​ർ​​ക്യൂ​​ട്ട് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ര​​ണ്ടാ​​മ​​താ​​യി യോ​​ഗ്യ​​ത​​നേ​​ടി. വി​​ദി​​ത് സ​​ന്തോ​​ഷ് ഗു​​ജ​​റാ​​ത്തി: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 29. റേ​​റ്റിം​​ഗ്: 2727. ഫി​​ഡെ ഗ്രാ​​ൻ​​ഡ് സ്വി​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ജേ​​താ​​വാ​​യി യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​വ​​ർ: ലീ ​​ടി​​ങ്ജീ: ചൈ​​നീ​​സ് ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 27. റേ​​റ്റിം​​ഗ്: 2550. മു​​ൻ​​വ​​ർ​​ഷ​​ത്തെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വി​​ജ​​യി. താ​​ൻ സോ​​ങ്യ: ചൈ​​നീ​​സ് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 32. റേ​​റ്റിം​​ഗ്: 2521. മു​​ൻ വ​​നി​​താ ലോ​​ക ചാ​​ന്പ്യ​​ൻ. വ​​നി​​താ ഗ്രാ​​ൻ​​ഡ് സ്വി​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ര​​ണ്ടാ​​മ​​തെ​​ത്തി യോ​​ഗ്യ​​ത നേ​​ടി. അ​​ല​​ക്സാ​​ന്ദ്ര യു​​റി ഗോ​​റി​​യ​​ച്കി​​ന: റ​​ഷ്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ. വ​​യ​​സ്: 25. റേ​​റ്റിം​​ഗ്: 2553. 2020 ലോ​​ക​​ചാ​​ന്പ്യ​​ൻഷി​​പ്പി​​ലെ ച​​ല​​ഞ്ച​​ർ ആ​​യി​​രു​​ന്നു. വ​​നി​​ത ഗ്രാ​​ൻ​​ഡ് പ്രി​​ക്സി​​ൽ ര​​ണ്ടാം സ്ഥാ​​നം നേ​​ടി യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി. കാ​​ത്തെ​​റി​​ന ലാ​​ഗ്നോ: റ​​ഷ്യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 34. റേ​​റ്റിം​​ഗ്: 2542. വ​​നി​​താ ഗ്രാ​​ൻ​​ഡ് പ്രി​​ക്സ് ജേ​​താ​​വാ​​ണ്. ന​​ർ​​ഗു​​ൽ സാ​​ലി​​മോ​​വ: ബെ​​ൾ​​ഗേ​​റി​​യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 20. റേ​​റ്റിം​​ഗ്: 2432. വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി യോ​​ഗ്യ​​ത നേ​​ടി. അ​​ന്ന മു​​സി​​ചു​​ക്: യു​​ക്രെ​​യ്ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 34. റേ​​റ്റിം​​ഗ്: 2520. വ​​നി​​ത ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ യോ​​ഗ്യ​​ത. കൊ​​നേ​​രു ഹം​​പി: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ. വ​​യ​​സ്: 37. റേ​​റ്റിം​​ഗ്: 2546. ര​​ണ്ടു​​ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ൽ ക​​ളി​​ച്ചു. റേ​​റ്റിം​​ഗ് മി​​ക​​വു​​കൊ​​ണ്ട് ഇ​​ത്ത​​വ​​ണ യോ​​ഗ്യ​​ത. ആ​​ർ. വൈ​​ശാ​​ലി: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ: വ​​യ​​സ്: 22.റേ​​റ്റിം​​ഗ്: 2480. 2023 വ​​നി​​ത ഗ്രാ​​ൻ​​ഡ് സ്വി​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. 6.72 കോ​​ടി സ​​മ്മാ​​നം ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ലെ​​യും ഒ​​ാരോ ക​​ളി​​ക്കാ​​രും മ​​റ്റേ​​ഴു പേ​​രു​​മാ​​യി ര​​ണ്ടു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി കൂ​​ടു​​ത​​ൽ പോ​​യി​​ന്‍റ് കി​​ട്ടു​​ന്ന​​യാളാ​​യി​​രി​​ക്കും ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നെ നേ​​രി​​ടാ​​ൻ യോ​​ഗ്യ​​ത നേ​​ടു​​ക. നാ​​ളെ പ്രാ​​ദേ​​ശി​​ക സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് (​​ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ള​​ക​​ഴി​​ഞ്ഞ് പു​​ല​​ർ​​ച്ചെ 12.00) ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​രം ന​​ട​​ക്കും. ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ലും ആ​​ദ്യ​​ദി​​നം ഇ​​ന്ത്യ​​ൻ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റും. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ ഡി. ​​ഗു​​കേ​​ഷും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​യും ആ​​ദ്യ​​ദി​​നം കൊ​​ന്പു​​കോ​​ർ​​ക്കും. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ർ. വൈ​​ശാ​​ലി​​യും കൊ​​നേ​​രു ഹം​​പി​​യും ഏ​​റ്റു​​മു​​ട്ടും. പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ ആ​​ദ്യ​​റൗ​​ണ്ട് എ​​തി​​രാ​​ളി ഫ്ര​​ഞ്ച് താ​​രം അ​​ലി​​രേ​​സ ഫി​​റോ​​സ​​യാ​​ണ്. കാ​​ൻ​​ഡി​​ഡേ​​റ്റ്സ് മ​​ത്സ​​ര​​ത്തി​​ൽ ആ​​കെ 6.72 കോ​​ടി (7.50 ല​​ക്ഷം യൂ​​റോ) രൂ​​പ​​യാ​​ണ് സ​​മ്മാ​​ന​​ത്തു​​ക. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഞ്ചു ല​​ക്ഷം യൂ​​റോ, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ 2.5 ല​​ക്ഷം യൂ​​റോ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ​​ത്.


Source link

Exit mobile version