WORLD

ഇസ്രേലി വ്യോമാക്രമണത്തിൽ എഴ് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു


ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​ഘ​​​ട​​​ന​​​യാ​​​യ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ന്‍റെ ഏ​​​ഴു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഓ​​​സ്ട്രേ​​​ലി​​​യ, പോ​​​ള​​​ണ്ട്, ബ്രി​​​ട്ട​​​ൻ, യു​​​എ​​​സ്-​​​കാ​​​ന​​​ഡ, പ​​​ല​​​സ്തീ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​ണു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണം മ​​നഃ​​പൂ​​​ർ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു പ്ര​​​തി​​​ക​​​രി​​​ച്ചു. ക​​​പ്പ​​​ൽ​​​വ​​​ഴി എ​​​ത്തി​​​ച്ച നൂ​​​റു ട​​​ൺ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ ദെ​​​യി​​​ർ അ​​​ൽ ബ​​​ലാ ഗോ​​​ഡൗ​​​ണി​​​ൽ ഇ​​​റ​​​ക്കി മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച മൂ​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം ഇ​​​സ്രേ​​​ലി സേ​​​ന​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്നു വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ൺ അ​​​റി​​​യി​​​ച്ചു. സം​​​ഘ​​​ട​​​ന​​​യു​​​ടെ ലോ​​​ഗോ പ​​​തി​​​പ്പി​​​ച്ച ബു​​​ള്ള​​​റ്റ്പ്രൂ​​​ഫ് ക​​​വ​​​ചം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ധ​​​രി​​​ച്ചി​​​രു​​​ന്നു.

മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ദു​​​ഷ്ക​​​ര​​​ദൗ​​​ത്യ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പ​​​ല​​​സ്തീ​​​ൻ റെ​​​ഡ് ക്ര​​​സ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. റാ​​​ഫ അ​​​തി​​​ർ​​​ത്തി​​​വ​​​ഴി ഈ​​​ജി​​​പ്തി​​​ലേ​​​ക്കു ക​​​ട​​​ത്തി സ്വ​​​ദേ​​​ശ​​​ത്ത് എ​​​ത്തി​​​ക്കാ​​​നാ​​ണു പ​​​ദ്ധ​​​തി. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണം മ​​​നഃ​​പൂ​​​ർ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു. യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​തു സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നും ഇ​​​നി ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വേ​​​ണ്ട​​​തു ചെ​​​യ്യു​​​മെ​​​ന്നും വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കാ​​​നാ​​​യി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​നാ വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി അ​​​റി​​​യി​​​ച്ചു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഗാ​​​സ​​​യി​​​ൽ നാ​​​ലേ​​​കാ​​​ൽ​​​ക്കോ​​​ടി ഭക്ഷണപ്പൊതികൾ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ൺ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. സൈ​​​പ്ര​​​സി​​​ൽ​​​നി​​​ന്നു ക​​​പ്പ​​​ൽ​​​വ​​​ഴി ഗാ​​​സ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​മെ​​​ത്തി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ട​​​ന പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button