സ്വർണവില-Gold Price|Sampadyam|ManoramaOnline
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ചൊവ്വാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,335 രൂപയിലും പവന് 50,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,360 രൂപയിലും പവന് 50,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 85 രൂപയും രൂപയും പവന് 680 രൂപയുമാണ് ഇന്നലെ വർധിച്ചത്.
തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് ഒരു പവന്റെ വില അരലക്ഷം രൂപ നിലവാരത്തിന് മുകളിൽ തുടരുന്നത്. അതേ സമയം മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ കഴിഞ്ഞ 10 വർഷംകൊണ്ട് സ്വർണ വില കുതിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
English Summary:
Gold Price Kerala
rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 rignj3hnqm9fehspmturak4ie-2024-04-02 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 rignj3hnqm9fehspmturak4ie-list 2g4ai1o9es346616fkktbvgbbi-2024-04-02 21sigiegn6iu5ppn8d43ope5v0
Source link