ഡോക്ടർമാരുടെ വരുമാനത്തിന് നികുതി എങ്ങനെ ?

ഡോക്ടർമാരുടെ വരുമാനത്തിന് നികുതി എങ്ങനെ ?- GST doubts | Manorama News | Manorama Online
ഡോക്ടർമാരുടെ വരുമാനത്തിന് നികുതി എങ്ങനെ ?
മനോരമ ലേഖകൻ
Published: April 02 , 2024 10:39 AM IST
1 minute Read
Representative image. Photo Credit : Dharmapada Behera/istock
ഞാൻ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ്. എനിക്ക് ഒരു സാമ്പത്തിക വർഷം പ്രഫഷനൽ ഇൻകം ആയി 18 ലക്ഷം രൂപ ലഭിക്കുന്നു. വീട്ടു വാടകയായി 4 ലക്ഷം രൂപയും കിട്ടുന്നുണ്ട്, ഞാൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണോ? കമേഴ്സ്യൽ പ്രോപ്പർട്ടിയിൽ നിന്നുള്ള വാടക ഇല്ല. ജാസ്മിൻ ജോയ്, തൃശൂർ
ജിഎസ്ടി നിയമത്തിലെ ഷെഡ്യൂൾ 3 പ്രകാരം ജീവനക്കാരൻ തൊഴിൽ ഉടമയ്ക്ക് നൽകുന്ന സേവനം ‘സപ്ലൈ ഓഫ് ഗുഡ്സ്/സർവീസ്’ പരിധിയിൽ വരില്ല. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർ, പാരാമെഡിക്‌സ് എന്നിവർ നടത്തുന്ന ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നിയമം ബാധകമല്ല. (നോട്ടിഫിക്കേഷൻ നമ്പർ 12/2017, dt. 28.06.2017, അമെൻഡഡ് നോട്ടിഫിക്കേഷൻ നമ്പർ 03,04/2022 dt.. 13.07.2022.) ചാപ്റ്റർ – 99 (SAC code 9993) ഡോക്ടർമാരുടെ സേവനം ‘ ഹ്യൂമൻ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സർവീസ്’ എന്ന വിഭാഗത്തിൽ വരുന്നതിനാൽ ‘exempted service’ ആണ്.
വീട്ട് ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന് താങ്കൾക്ക് ലഭിക്കുന്ന വാടകയ്ക്കും ജിഎസ്ടി ബാധകമല്ല. വാണിജ്യ ആവശ്യത്തിന് താങ്കളുടെ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉപയോഗിക്കുമ്പോൾ വാടകക്കാരനാണ് റിവേഴ്‌സ് ചാർജ് മെക്കാനിസം (RCM) ആയി 18% ജിഎസ്ടി അടയ്ക്കേണ്ടത് . ഇവിടെ വീട്ടുടമസ്ഥന് നികുതി ബാധ്യത ഇല്ല. ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 22 പ്രകാരം താങ്കൾ റജിസ്ട്രേഷൻ എടുക്കേണ്ടതില്ല. മറുപടി നൽകിയിരിക്കുന്നത് സ്റ്റാൻലി ജയിംസ് (ചാർട്ടേഡ് അക്കൗണ്ടന്‍റ്)
English Summary:
GST doubts
rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 mo-business-goodsandservicetax 2gtuenbuuj3avnei5os8vh077t mo-health-doctor rignj3hnqm9fehspmturak4ie-2024-04-02 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 rignj3hnqm9fehspmturak4ie-list 2g4ai1o9es346616fkktbvgbbi-2024-04-02 mo-business
Source link