നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ; കേക്കിനും ഹോട്ട് ലുക്ക്; ചിത്രങ്ങൾ

നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ; കേക്കിനും ഹോട്ട് ലുക്ക്; ചിത്രങ്ങൾ | Rima Kallingal Birthday

നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ; കേക്കിനും ഹോട്ട് ലുക്ക്; ചിത്രങ്ങൾ

മനോരമ ലേഖകൻ

Published: April 02 , 2024 04:17 PM IST

1 minute Read

റിമ കല്ലിങ്കൽ

നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ കല്ലിങ്കൽ. പിറന്നാൾ ആഘോഷത്തിന്റെ  ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ജനുവരിയിൽ ആയിരുന്നു റിമയുടെ ജന്മദിനം. പക്ഷേ കഴിഞ്ഞ ദിവസമാണ്, പിറന്നാൾ ആഘോഷചിത്രങ്ങൾ റിമ പങ്കിട്ടത്.

പിറന്നാല്‍ പാര്‍ട്ടിക്കു റിമ ധരിച്ചിരിക്കുന്ന സ്വര്‍ണ നിറമുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് സുഹൃത്ത് ദിയ ജോണാണ്. അന്ന ബെൻ അടക്കമുള്ളവരെയും റിമ പങ്കുവച്ച ചിത്രങ്ങളിൽ കാണാം. റിമയ്ക്കായി ഒരുക്കിയ കേക്കിനും പ്രത്യേകതകളേറെയായിരുന്നു. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രത്തിനു സമാനമായ കേക്ക് ആണ് കൂട്ടുകാർ തയാറാക്കിയിരുന്നത്.

റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’മാണ്. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഭാർ​ഗവീനിലയത്തിന്റെ പുന:രാവിഷ്കാരമാണ് ‘നീലവെളിച്ചം’. മധു, പ്രേം നസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ക്ലാസിക് ചിത്രമായ ഭാർ​ഗവീനിലയത്തിൽ അഭിനയിച്ചത്.

ദേശീയ പുരസ്‌കാരം നേടിയ ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്റർ’ ആണ് റിമയുടെ പുതിയ പ്രോജക്ട്. 

English Summary:
Rima Kallingal Birthday Celebration

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 2jiuvue1vmre4eldeu315gmjsn 7rmhshc601rd4u1rlqhkve1umi-2024-04 mo-entertainment-movie-annaben f3uk329jlig71d4nk9o6qq7b4-2024-04-02 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-04-02 f3uk329jlig71d4nk9o6qq7b4-2024-04 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-rimakallingal


Source link
Exit mobile version