ഏപ്രിൽ തുടങ്ങിയതോടെ രാജയോഗം തേടിയെത്തും നക്ഷത്രങ്ങൾ
പുണർതംപുണർതമാണ് ഒരു നക്ഷത്രം. ഇവർക്ക് ഇതിലും നല്ല സമയം വരാനില്ല. ഇഷ്ടകാര്യസിദ്ധിയുണ്ടാകുന്ന അവസരമാണ് ഇത്. മുടങ്ങിപ്പോയ പല കാര്യങ്ങളും വീണ്ടും ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കർമമേഖലയിൽ ശോഭിയ്ക്കും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ഇരട്ടിയ്ക്കും. ഏറ്റവും ഐശ്വര്യപ്രദമായ കാലത്തിലൂടെയാകും ഇവർ കടന്നു പോകുന്നത്.പൂയംഅടുത്തത് പൂയം നക്ഷത്രമാണ്. ഇവർക്കും രാജയോഗതുല്യമായ മാസമാണ്. ജീവിതത്തിലെ തെറ്റുകൾ തിരുത്തി ഉയർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. വീട്, വിവാഹം, സന്താനം, വസ്തുഭാഗ്യം തുടങ്ങിയ എല്ലാ ഭാഗ്യങ്ങളും ഇവർക്കുണ്ടാകും. ഏത് കാര്യത്തിൽ ഇടപെട്ടാലും അനുകൂലഫലങ്ങളുണ്ടാകും. കലാ, സാംസ്‌കാരികരംഗത്ത് പ്രവർത്തിയ്ക്കുന്നവർക്കും നല്ലത് വരുന്ന സമയമാണ്. ശത്രുദോഷം തീർന്ന് വിജയം നേടാൻ സാധിയ്ക്കുന്ന സമയമാണ്.പൂരംപൂരം നക്ഷത്രക്കാർക്ക് ഏപ്രിൽ മാസം നേട്ടങ്ങളുടെ മാസമാണ്. ലോകരുടെ മുന്നിൽ അഭിമാനകരമായ നേട്ടങ്ങൾ നേടാൻ സാധിയ്ക്കുന്നു. സൗഹൃദങ്ങൾ ഗുണം നൽകും. വെച്ചടി കയറ്റം ഈ നക്ഷത്രക്കാർക്കുണ്ടാകും. ഇവർക്ക് സ്വപ്‌നം പോലും കാണാത്തത്ര ഉയർച്ചയുണ്ടാകുന്ന സമയമാണ് ഇത്.വിശാഖംവിശാഖം നക്ഷത്രക്കാർക്ക് ശുഭാനുഭവങ്ങളുണ്ടാകുന്ന സമയമാണ്. തൊഴിലിൽ ഉയർച്ചയും ധനാഭിവൃദ്ധിയുമുണ്ടാകും. ശുക്രൻ ഉദിച്ചു എന്ന് പറയാവുന്നത്ര നല്ല സമയം. മംഗളകാര്യങ്ങൾക്ക് സാക്ഷ്യം വഹിയ്ക്കാൻ സാധിയ്ക്കും. സ്ഥാനക്കയറ്റം, ആഗ്രഹിച്ച ജോലി എന്നിവയെല്ലാം നേടാൻ ഈ നാളുകാർക്ക് യോഗമുണ്ടാകും. ധനഭാഗ്യമുണ്ടാകുന്ന സമയം കൂടിയാണ് ഇത്. ബിസിനസുകാർക്ക് അനുകൂലമാണ്. കുടുംബത്തിലും നല്ല സമയമാണ്.അനിഴംഅടുത്തത് അനിഴം നക്ഷത്രമാണ്. ഇവർക്ക് ഏർപ്പെടുന്ന മേഖലയിൽ വിജയമുണ്ടാകും. വിദ്യാവിജയം, കാര്യവിജയം, സന്താനസൗഖ്യം എന്നിവയുണ്ടാകും. ബിസിനസ്, ബാങ്കിംഗ്, പണമിടപാട്, ഷെയർ എന്നിവയിൽ എല്ലാം മേൽഗതിയുണ്ടാകുന്ന സമയമാണ്. കുടുംബജീവിതവും സന്തോഷകരമാകും. ശുഭ കാര്യങ്ങൾ നടക്കാൻ യോഗമുണ്ടാകും.തൃക്കേട്ടതൃക്കേട്ടയാണ് അടുത്ത നക്ഷത്രം. വിലപിടിപ്പുള്ള കാര്യങ്ങൾ സ്വന്തമാക്കാൻ സാധിയ്ക്കുന്ന മാസമാണ് ഇത്. വീട്, വിലപിടിപ്പുള്ള വസ്തുക്കൾ, സ്വർണം തുടങ്ങിയവ ലഭിയ്ക്കാൻ സാധ്യതയുണ്ട്. ദൂരയാത്ര ചെയ്യാനുള്ള യോഗം ലഭിയ്ക്കും. യാത്രകൾ ശുഭകരമാകും. കുടുംബത്തോടൊപ്പം നല്ല സമയമുണ്ടാകും. നഷ്ടപ്പെട്ട വസ്തുക്കളും വ്യക്തിബന്ധങ്ങളുമെല്ലാം തിരികെ ലഭിയ്ക്കാൻ സാധ്യതയുണ്ട്. സർവൈശ്വര്യം വരാൻ പോകുന്ന സമയമാണ്.ഉത്രാടംഉത്രാടം നക്ഷത്രക്കാർക്ക് വിചാരിയ്ക്കാതെ തന്നെ മംഗളകാര്യങ്ങൾ നടക്കാൻ യോഗം കാണുന്നു. ഇഷ്ടതൊഴിൽ ലഭിയ്ക്കാൻ സാധ്യതയുണ്ട്. ലോകം നിങ്ങളെ അംഗീകരിയ്ക്കുന്ന സമയമാണ് ഇത്. ഇവർക്കുള്ള ശത്രുശല്യം നീങ്ങിക്കിട്ടും. ജീവിതത്തിൽ ഐശ്വര്യമുണ്ടാകുന്ന സമയമാണ് ഇത്.
Source link