കോട്ടയം: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്റില്‍ പി. രവിയച്ചന് (96) അന്തരിച്ചു. കൊച്ചി ഇളയ തമ്പുരാന് അനിയന്കുട്ടന് തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. 1952ല്‍ തിരുവിതാംകൂര്‍കൊച്ചി ടീമില്‍ കളിച്ച തുടങ്ങി. 1957 കേരളം രൂപികരിച്ചശേഷം കേരള ടീമിലും കളിച്ചു. 1952 മുതല്‍ 1970 വരെ രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്.
1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി. കേരളത്തിനായി 1000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന ആദ്യ താരവും ഇദ്ദേഹമാണ്. മകന്: രാംമോഹന്‍. മരുമകള്‍: ഷൈലജ. കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.
Source link