WORLD

അ​രു​ണാ​ച​ലി​ൽ പു​തി​യ സ്ഥ​ല​നാ​മ​ങ്ങ​ളു​മാ​യി ചൈ​ന


ബെ‌​​​​യ്ജിം​​​​ഗ്: അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്ക് പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യു​​​​ള്ള നാ​​​​ലാ​​​​മ​​​​ത്തെ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ട് ചൈ​​​​ന. 30 സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ പ​​​​ട്ടി​​​​ക​​​​യാ​​​​ണു ചൈ​​​​ന പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​ന്നാ​​​ൽ, സ്ഥ​​​​ല​​​​ങ്ങ​​​​ളെ പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത് അ​​​​രു​​​​ണാ​​​​ച​​​​ലി​​​​നാ​​​​യു​​​​ള്ള ചൈ​​​​ന​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ ഇ​​​​ന്ത്യ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. അ​​​​രു​​​​ണാ​​​​ച​​​​ൽ രാ​​​​ജ്യ‌​​​​ത്തി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ‌​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലൂ​​​​ടെ ഈ ​​​​യാ​​​​ഥാ​​​​ർ​​​​ഥ്യം മാ​​​​യു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​ന്ത്യ വ്യ​​ക്ത​​മാ​​ക്കി. അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ളു​​​​ടെ നാ​​​​ലാ​​​​മ​​​​ത്തെ പ​​​​ട്ടി​​​​ക ചൈ​​​​നീ​​​​സ് സി​​​​വി​​​​ൽ അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​താ​​​​യി ഗ്ലോ​​​​ബ​​​​ൽ ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

‘സാം​​​​ഗ്നാ​​​​ൻ’ എ​​​​ന്നാ​​​​ണ് അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​നെ ചൈ​​​​ന വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ദ​​​​ക്ഷി​​​​ണ ടി​​​​ബ​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് സാം​​​​ഗ്നാ​​​​ൻ (അ​​​​രു​​​​ണാ​​​​ച​​​​ൽ) എ​​​ന്നാ​​​ണ് ബെ​​​​യ്ജിം​​​​ഗ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. മേ​​​​യ് ഒ​​​​ന്നുമു​​​​ത​​​​ൽ പു​​​​തി​​​​യ സ്ഥ​​​​ല​​​​പ്പേ​​​​രു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ഇ​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്ക് പേ​​​​രി​​​​ട​​​​ൽ 2017 മു​​​​ത​​​​ലാ​​​​ണ് ചൈ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​റ് സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ബെ​​​​യ്ജിം​​​​ഗ് പേ​​​​രി​​​​ട്ട​​​​ത്. 2021 ൽ 15 ​​​​പേ​​​​രു​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 11 സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു​​കൂ​​​​ടി ചൈ​​​​ന പേ​​​​രി​​​​ട്ടു.


Source link

Related Articles

Back to top button