SPORTS

മുംബൈ സിറ്റി മിന്നിച്ചു


ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്ക് മി​ന്നും ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ മും​ബൈ 3-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ കീ​ഴ​ട​ക്കി. ലാ​ലി​ൻ​സ്വാ​ല ഛാങ്തെ (18’), ​മെ​ഹ്ത​ബ് സിം​ഗ് (31’), ജോ​ർ​ജ് പെ​രേ​ര ഡി​യ​സ് (90’ പെ​നാ​ൽ​റ്റി) എ​ന്നി​വ​രാ​ണ് മും​ബൈ സി​റ്റി​ക്കു വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് മും​ബൈ​ക്ക് 44 പോ​യി​ന്‍റാ​യി. ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് മും​ബൈ. 19 മ​ത്സ​ര​ങ്ങ​ളി​ൽ 39 പോ​യി​ന്‍റു​ള്ള മോ​ഹ​ൻ ബ​ഗാ​നാ​ണ് ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്.

ഒ​ഡീ​ഷ എ​ഫ്സി (36), എ​ഫ്സി ഗോ​വ (36) എ​ന്നീ ടീ​മു​ക​ളാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.


Source link

Related Articles

Back to top button