ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിനു നേർക്ക് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറേനിയൻ സൈനിക ഉപദേഷ്ടാവ് ജനറൽ അലി റേസ സാഹ്ദി കൊല്ലപ്പെട്ടതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. 2016 വരെ സിറിയയിലും ലബനനിലും ഇറാന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചയാളാണ് സാഹ്ദി.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നിരവധി പേർ കൊല്ലപ്പെട്ടതായി സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേക്ദാദ് പറഞ്ഞു. ആറു പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
Source link