SPORTS
റോഡ്രിഗോ ഡബിളിൽ റയൽ
മാഡ്രിഡ്: റോഡ്രിഗോ നേടിയ ഇരട്ട ഗോളിന്റെ കരുത്തിൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-0ന് അത്ലറ്റിക് ബിൽബാവോയെ തോൽപ്പിച്ചു. ജയത്തോടെ റയൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 75 പോയിന്റാണ് റയലിന്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 67 പോയിന്റേയുള്ളൂ. 8, 73 മിനിറ്റുകളിലാണ് റോഡ്രിഗോ വലകുലുക്കിയത്.
മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ജിറോണ 3-2ന് റയൽ ബെറ്റിസിനെ തോൽപ്പിച്ചു.
Source link