കൊച്ചി: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇന്ത്യയിലെ മുന്‍നിര നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാകും. ഇത് സംബന്ധിച്ചു നയന്‍താരയുമായി കമ്പനി ധാരണയിലെത്തി. രാജ്യത്താകമാനം സാന്നിധ്യമുറപ്പിക്കുന്ന കെഎല്‍എം ആക്സിവയുടെ അതിവേഗ വളര്‍ച്ചയും ദേശീയതലത്തിലുള്ള ബ്രാന്‍ഡിംഗും ലക്ഷ്യമിട്ടാണു നയന്‍താരയെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. നയന്‍താരയുടെ വരവ് കമ്പനിയുടെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്ന് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ചെയര്മാന് ടി.പി. ശ്രീനിവാസന് പറഞ്ഞു. ഗോള്‍ഡ് ലോണ്‍ അടക്കം വൈവിധ്യമുള്ള ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനി കൂടുതല്‍ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ബ്രാഞ്ചുകളുടെ എണ്ണവും വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താനുള്ള വ്യാപക കാമ്പയിനുകളും പദ്ധതിയിലുണ്ട്.
സ്ത്രീകളെയും യുവാക്കളെയും ഉപഭോക്തൃ നിരയിലേക്ക് കൂടുതലായി എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. അവരുടെ ആവശ്യങ്ങള്‍ക്കും സ്വപ്നങ്ങള്ക്കുമൊത്ത് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നു. നയന്‍താര ബ്രാന്‍ഡ് അംബാസഡറായി എത്തുന്നതോടെ പ്രചാരണം കൂടുതല്‍ വ്യാപകവും ഫലപ്രദവുമാക്കാന്‍ കെഎല്‍എം ആക്സിവ ലക്ഷ്യം വയ്ക്കുന്നു. 3 വര്‍ഷത്തിനുള്ളില്‍ 2,000 ബ്രാഞ്ചുകളാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യക്ക് പുറത്തേക്കും വിപുലീകരണത്തിന് ഒരുങ്ങുകയാണ് കെഎല്എംആക്സിവ.

Source link