സ്വർണഖനിയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ അവസാനിപ്പിച്ചു


മോ​​​സ്കോ: അ​​​മൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ പ​​​യ​​​നി​​​യ​​​ർ സ്വ​​​ർ​​​ണ​​​ഖ​​​നി​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കു​​​ടു​​​ങ്ങി​​​യ 13 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു​​​വെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച തു​​​ട​​​ർ​​​ന്ന തെ​​​ര​​​ച്ചി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഇ​​​നി​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന അ​​​നു​​​മാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്. നൂ​​​റു മീ​​​റ്റ​​​ർ ആ​​​ഴ​​​ത്തി​​​ലാ​​ണു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യ​​​ത്. സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യോ എ​​​ന്ന​​​കാ​​​ര്യം അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു.


Source link

Exit mobile version