WORLD
സ്വർണഖനിയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ അവസാനിപ്പിച്ചു
മോസ്കോ: അമൂർ മേഖലയിലെ പയനിയർ സ്വർണഖനിയിൽ മണ്ണിടിച്ചിലിനെത്തുടർന്നു കുടുങ്ങിയ 13 തൊഴിലാളികൾ മരിച്ചുവെന്ന് അനുമാനിക്കുന്നതായി റഷ്യൻ അധികൃതർ അറിയിച്ചു. രണ്ടാഴ്ച തുടർന്ന തെരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന അനുമാനത്തിലാണിത്. നൂറു മീറ്റർ ആഴത്തിലാണു തൊഴിലാളികൾ കുടുങ്ങിയത്. സുരക്ഷാവീഴ്ച ഉണ്ടായോ എന്നകാര്യം അന്വേഷിക്കുന്നു.
Source link