ടെല്‍ അവീവ് : ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയിൽ രണ്ടാഴ്ചത്തോളമായി തമ്പടിച്ച് ആക്രമണം നടത്തിയിരുന്ന ഇസ്രയേൽ സൈന്യം തിങ്കളാഴ്ച പുലർച്ചയോടെ പിൻവാങ്ങി. പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിച്ചതായി ഇസ്രായേല്‍ തിങ്കളാഴ്ച അറിയിച്ചു. പരിശോധനയില്‍ സംശയമുള്ള 900 പേരെ പിടികൂടിയതായും അതില്‍ 500-ലധികം പേര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആയുധധാരികളായ 200-പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിലും തടവിലാക്കപ്പെട്ടവരിലും ഹമാസിലേയും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദി (പി.ഐ.ജി) ലേയും ഉന്നത കമാന്‍ഡര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Source link