എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നജീബ് എന്നു വിളിച്ചു: മറുപടിയുമായി ബെന്യാമിൻ

എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നജീബ് എന്നു വിളിച്ചു: മറുപടിയുമായി ബെന്യാമിൻ | Benyamin Najeeb

എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നജീബ് എന്നു വിളിച്ചു: മറുപടിയുമായി ബെന്യാമിൻ

മനോരമ ലേഖകൻ

Published: April 01 , 2024 04:17 PM IST

1 minute Read

നജീബിനൊപ്പം ബെന്യാമിൻ

എന്തുകൊണ്ട് നജീബിനെ ഷുക്കൂർ എന്ന് വിളിക്കുന്നുവെന്ന ചോദ്യങ്ങൾ മറുപടിയുമായി ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിലെല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെയാണെന്നും അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ എന്നും ബെന്യാമിൻ പറയുന്നു.
‘‘ഷുക്കൂർ – നജീബ്. എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്നുതന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.’’–ബെന്യാമിന്റെ വാക്കുകൾ.

‘ആടുജീവിതം’ സിനിമയിലും നജീബ് എന്ന പേരു തന്നെയാണ് പൂർണമായും ഉപയോഗിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ വിശദീകരണം.

English Summary:
Benyamin about Najeeb’s real name

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-04 f3uk329jlig71d4nk9o6qq7b4-2024-04-01 7rmhshc601rd4u1rlqhkve1umi-2024-04-01 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-04 mo-entertainment-titles0-aadujeevitham 5c1emrnjbfpv1a91j2r6df0o70 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-literature-authors-benyamin


Source link
Exit mobile version