ഗ്യാൻവാപിയിൽ പൂജ തുടരാമെന്ന് സുപ്രീംകോടതി; ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്

ഗ്യാൻവാപിയിൽ പൂജ തുടരാമെന്ന് സുപ്രീംകോടതി – Gyanvapi Mosque | Supreme Court | National News

ഗ്യാൻവാപിയിൽ പൂജ തുടരാമെന്ന് സുപ്രീംകോടതി; ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്

ഓൺലൈൻ ഡെസ്ക്

Published: April 01 , 2024 03:26 PM IST

Updated: April 01, 2024 03:50 PM IST

1 minute Read

വാരാണസിയിലെ ഗ്യാൻവാപി പള്ളി (Photo: Wasim Sarvar/IANS)

ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ തുടരാമെന്ന് സുപ്രീംകോടതി. പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും.

വാരാണസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജികൾ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഗ്യാൻവാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തൽക്കാലം രണ്ടും തുടരട്ടെയെന്ന് നിർദേശിച്ചു. 

തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25–ാം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. 

mo-news-common-gyanvapimosque 5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 40oksopiu7f7i7uq42v99dodk2-list 4ij83v1rgtpebbjl1qj4sfbqn9 mo-judiciary-supremecourt 40oksopiu7f7i7uq42v99dodk2-2024-04-01 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-04-01 59odfif4nnvesjrl2bh8taqbtu 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version