CINEMA

മഞ്ജു പിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു

മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേർപിരിഞ്ഞു | Manju Pillai Sujith Vasudev Divorce

മഞ്ജു പിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു

മനോരമ ലേഖകൻ

Published: April 01 , 2024 03:52 PM IST

Updated: April 01, 2024 04:00 PM IST

1 minute Read

മഞ്ജു പിള്ള, സുജിത്ത് വാസുദേവ്

നടി മഞ്ജു പിള്ളയും ഭർത്താവ് ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു. സുജിത് തന്നെയാണ് സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്.  2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും സുജിത് പറയുന്നു.
‘‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. ഇപ്പോൾ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.’’ സുജിത് വാസുദേവ് പറഞ്ഞു.  

മകൾ ദയയ്‌ക്കൊപ്പം മഞ്ജു പിള്ള

മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത് വാസുദേവ്.  ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ കൂടിയാണ്. 2000ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ രണ്ടുപേരും ഈ വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല. 

English Summary:
Manju Pillai and Sujith Vasudev Divorced

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 2ld5igfcvgkjsfubjrhu1g1krf 7rmhshc601rd4u1rlqhkve1umi-2024-04 f3uk329jlig71d4nk9o6qq7b4-2024-04-01 mo-celebrity-celebritydivorce 7rmhshc601rd4u1rlqhkve1umi-2024-04-01 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-04 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-manjupillai


Source link

Related Articles

Back to top button