‘സാരിവിറ്റത് പണത്തിനു വേണ്ടി’; വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ; വിഡിയോ
‘സാരിവിറ്റത് പണത്തിനു വേണ്ടി’; വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ; വിഡിയോ | Navya Nair Saree
‘സാരിവിറ്റത് പണത്തിനു വേണ്ടി’; വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ; വിഡിയോ
മനോരമ ലേഖകൻ
Published: April 01 , 2024 11:26 AM IST
Updated: April 01, 2024 11:46 AM IST
1 minute Read
നവ്യ നായരും കുടുംബവും പത്തനാപുരം ഗാന്ധി ഭവനിൽ
ഉപയോഗിച്ച സാരികൾ ഇൻസ്റ്റഗ്രാം പേജ് വഴി വിൽപന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് നൽകി നവ്യ നായർ. കുടുംബത്തൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്. സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.
സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതി ഇല്ലെന്നും നവ്യ പറഞ്ഞു. ഒറ്റ തവണ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണെന്നു പറഞ്ഞ് നടി നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ‘എത്ര പണം സമ്പാദിച്ചിട്ടും വീണ്ടും പണം സമ്പാദിക്കാനുള്ള ആർത്തിയാണ് ഇവർക്ക്’ എന്ന തരത്തിലായിരുന്നു കമന്റുകൾ. എന്നാൽ ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റുപല സിനിമ മേഖലകളിലും നടിമാർ ഇത് സ്ഥിരമായ ചെയ്യാറുള്ളതിനാൽ നിരവധിപേർ നവ്യയെ പിന്തുണച്ചും കമന്റിട്ടിരുന്നു.
ഇവർക്കെല്ലാം കമന്റ് ബോക്സിലൂടെയല്ല, നേരിട്ട് തന്റെ പ്രവൃത്തിയിലൂടെയാണ് നവ്യ വിമർശകർക്ക് മറുപടി നൽകിയത്.
‘‘പല സാഹചര്യങ്ങൾ കാണ്ടായിരിക്കാം ഈ അച്ഛനമ്മമാർ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടായിരിക്കുക. പൂർണമായിട്ട് ആരെയും കുറ്റം പറയാൻ സാധിക്കില്ല. എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസിലാക്കാൻ കഴിയാത്ത എന്തൊക്കൊയോ ഉണ്ട്. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ. സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും.’’– നവ്യ നായർ പറഞ്ഞു.
English Summary:
Navya Nair Gave The Money From The Sale Of The Saree To Pathanapuram Gandhi Bhavan
7rmhshc601rd4u1rlqhkve1umi-list 7rmhshc601rd4u1rlqhkve1umi-2024-04-01 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-04 mo-entertainment-movie-navyanair 7ijk7v0meoo6vvghnj5ckjotv1 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-04 f3uk329jlig71d4nk9o6qq7b4-2024-04-01 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link