INDIALATEST NEWS

പുലർച്ചെ മദ്യം നൽകിയില്ല; മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി | Employee of a liquor store was shot dead | National News | Malayalam News | Manorama News

പുലർച്ചെ മദ്യം നൽകിയില്ല; മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

ഓൺലൈൻ ഡെസ്ക്

Published: April 01 , 2024 09:12 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo by Jonathan NACKSTRAND / AFP)

ന്യൂഡൽഹി∙ പുലർച്ചെ മദ്യം നൽകാത്തതിനു മദ്യവിൽപന കേന്ദ്രത്തിലെ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. ന്യൂ ഹൈബത്പുരിലെ മദ്യക്കടയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഹരി ഓം ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെ കടയിലെത്തിയ മൂന്നു ചെറുപ്പക്കാർ മദ്യം ആവശ്യപ്പെട്ടു. കടയുടെ വാതിലിൽ ആഞ്ഞടിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ജീവനക്കാരനും യുവാക്കളുമായി തർക്കമുണ്ടായി. ഇതിനിടെയാണ് മൂന്നംഗ സംഘത്തിലെ ഒരാൾ വെടിവച്ചത്. പരുക്കേറ്റ ഹരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:
Employee of a liquor store was shot dead

5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 mo-news-common-liquor mo-news-common-newdelhinews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 73e14gb3t688bg04io6ghhu6c2 40oksopiu7f7i7uq42v99dodk2-2024-04-01 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-2024-04-01 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button