ലണ്ടൻ: ഈ വർഷം അവസാനം നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായ സർവേ. പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ നോർത്ത് യോർക്ഷയറിലെ സീറ്റിൽ പോലും നേരിയ ലീഡാണുള്ളതെന്നാണു സർവേ കണ്ടെത്തിയിരിക്കുന്നത്. ബെസ്റ്റ് ഫോർ ബ്രിട്ടൻ നടത്തിയ സർവേയിൽ 15,029 പേരാണു പങ്കെടുത്തത്. ലേബർ പാർട്ടി 45 ശതമാനം വോട്ടോടെ ഒന്നാമതെത്തും. കൺസർവേറ്റീവ് പാർട്ടിക്ക് 26 ശതമാനം വോട്ടാണു ലഭിക്കുക. ലേബർ പാർട്ടി 468 സീറ്റിൽ വിജയിക്കുമെന്നാണു പ്രവചനം. സർ കീർ സ്റ്റാർമർ നേതൃത്വം നല്കുന്ന പാർട്ടിക്ക് 286 സീറ്റ് ഭൂരിപക്ഷം സർവേ പ്രവചിക്കുന്നു.
250 സീറ്റ് നഷ്ടമാകുന്ന കൺസർവേറ്റീവ് പാർട്ടി ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം നേരിടും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 28 മന്ത്രിമാരിൽ 13 പേർക്കാണു വിജയസാധ്യത.
Source link