കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിന് അപ്രതീക്ഷിത തോല്‍വി. ഹോം മത്സരത്തില്‍ ബഗാന് 2-3ന് ചെന്നൈയിന് എഫ്സിയോട് പരാജയപ്പെട്ടു. 29-ാം മിനിറ്റില്‍ ജോണി കൗകുവിലൂടെ ലീഡ് നേടിയശേഷമായിരുന്നു ബഗാന് തോല്‍വി വഴങ്ങിയത്. ജോര്ഡാന് മുറെ (72′), റയാന് എഡ്വേര്‍ഡ്സ് (80′), ഇര്ഫാന് യദ്വാദ് (90+7′) എന്നിവര്‍ ചെന്നൈയിനുവേണ്ടി ഗോള്‍ സ്വന്തമാക്കി. ഇഞ്ചുറി ടൈമില്‍ ദിമിത്രി പെട്രാറ്റോസിന്റെ (90+4′) പെനാല്‍റ്റി ഗോളാണ് ബഗാന്റെ തോൽവി 2-3ലേക്ക് ചുരുക്കിയത്.
39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്. 21 പോയിന്റുള്ള ചെന്നൈയിന് ഒമ്പതാം സ്ഥാനത്താണ്. 41 പോയിന്റുമായി മുംബൈ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.
Source link