INDIALATEST NEWS

തിരഞ്ഞെടുപ്പ്: ഇന്ത്യാസഖ്യത്തിന്റെ ആവശ്യം; തുല്യ അവസരം ഉറപ്പാക്കണം

തിരഞ്ഞെടുപ്പ്: ഇന്ത്യാസഖ്യത്തിന്റെ ആവശ്യം; തുല്യ അവസരം ഉറപ്പാക്കണം – Opposition with five demands before Election Commission | Malayalam News, India News | Manorama Online | Manorama News

തിരഞ്ഞെടുപ്പ്: ഇന്ത്യാസഖ്യത്തിന്റെ ആവശ്യം; തുല്യ അവസരം ഉറപ്പാക്കണം

മനോരമ ലേഖകൻ

Published: April 01 , 2024 03:50 AM IST

1 minute Read

തിരഞ്ഞെടുപ്പ് കമ്മിഷനു മുൻപിൽ 5 ആവശ്യങ്ങളുമായി പ്രതിപക്ഷം

പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ജനക്കൂട്ടം. ചിത്രം∙മനോരമ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുല്യ അവസരം ഉറപ്പാക്കണമെന്ന് ഇന്ത്യാസഖ്യം തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണു തിരഞ്ഞെടുപ്പു കമ്മിഷനോടുള്ള 5 ആവശ്യങ്ങൾ അവതരിപ്പിച്ചത്. ബിജെപി ജനാധിപത്യവിരുദ്ധമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും പോരാടാനും വിജയിക്കാനും ജനാധിപത്യം സംരക്ഷിക്കാനും പ്രതിപക്ഷസഖ്യം പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ആവശ്യങ്ങൾ ഇവ1.എല്ലാ പാർട്ടികൾക്കും തുല്യമായ അവസരം ഉറപ്പാക്കണം.

2.പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളുടെ നടപടികൾ അവസാനിപ്പിക്കണം.
3.അരവിന്ദ് കേജ്‌രിവാൾ, ഹേമന്ത് സോറൻ എന്നിവരെ ഉടൻ കസ്റ്റഡിയിൽനിന്നു വിടണം.

4.പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടി അവസാനിപ്പിക്കണം.
5.തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ ബിജെപി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും കൊള്ളയടിക്കലും അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപീകരിക്കണം.

English Summary:
Opposition with five demands before Election Commission

40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-01 40oksopiu7f7i7uq42v99dodk2-2024-04-01 mo-politics-elections-loksabhaelections2024 mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 6ujk1v05fc0u6os9tjvpfd5aaj 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button