പോയവർഷം മികച്ച ലാഭം!

ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​നം കാ​​ഴ്ച്ച​​വ​​ച്ച ആ​​വേ​​ശ​​ത്തി​​ൽ പു​​തി​​യ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഓ​​ഹ​​രി വി​​പ​​ണി ഒ​​രു​​ങ്ങി. പി​​ന്നി​​ട്ട സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം നി​​ഫ്റ്റി സൂ​​ചി​​ക 28.61 ശ​​ത​​മാ​​ന​​വും സെ​​ൻ​​സെ​​ക്സ് 24.85 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു. കോ​​വി​​ഡ് കാ​​ല​​ഘ​​ട്ട​​ത്തി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് രാ​​ജ്യ​​ത്തെ ഓ​​ഹ​​രി വി​​പ​​ണി കാ​​ഴ്ച്ച​​വ​​ച്ച​​ത്. നി​​ഫ്റ്റി സ്മോ​​ൾ ക്യാ​​പ് സൂ​​ചി​​ക 70 ശ​​ത​​മാ​​ന​​വും മി​​ഡ് ക്യാ​​പ് സൂ​​ചി​​ക 60 ശ​​ത​​മാ​​ന​​വും ഈ ​​കാ​​ല​​യ​​ള​​വി​​ൽ മു​​ന്നേ​​റി. സെ​​ൻ​​സെ​​ക്സ് 14,659.83 പോ​​യി​​ന്‍റ് ക​​യ​​റി, ഇ​​തി​​നി​​ടെ സൂ​​ചി​​ക റെ​​ക്കോ​​ർ​​ഡാ​​യ 74,245.17 വ​​രെ​​യും ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി സൂ​​ചി​​ക പോ​​യ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 4967.17 പോ​​യി​​ന്‍റ് വ​​ർ​​ധി​​ച്ചു. മികച്ച ലാഭം ഒ​​രു ദ​​ശാ​​ബ്ദ​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ലാ​​ഭ​​മാ​​ണ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം വി​​പ​​ണി നി​​ക്ഷേ​​പ​​ക​​ർ​​ക്കു സ​​മ്മാ​​നി​​ച്ച​​ത്. മു​​ൻ​​നി​​ര​​യി​​ലെ മൂ​​ന്ന് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളും നി​​ര​​വ​​ധി ത​​വ​​ണ റെ​​ക്കോ​​ർ​​ഡ് പു​​തു​​ക്കി. ഇ​​ന്ത്യ​​യു​​ടെ വി​​പ​​ണി മൂ​​ല​​ധ​​നം അ​​ഞ്ച് ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ്. ഹോ​​ങ്കോ​​ങ്ങി​​നെ പി​​ന്ത​​ള്ളി​​യാ​​ണ് ഇ​​ന്ത്യ ആ​​ഗോ​​ള ത​​ല​​ത്തി​​ൽ നാ​​ലാ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യാ​​യ​​ത്. അ​​മേ​​രി​​ക്ക​​ൻ ബാ​​ങ്കിം​​ങ് മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ളും പ​​ലി​​ശ നി​​ര​​ക്ക് വ​​ർ​​ധ​​ന ഭീ​​ഷ​​ണി​​ക​​ൾ​​ക്കും പു​​റ​​മേ പ​​ശ്ചി​​മേ​​ഷ്യ​​ൻ, യു​​റോ​​പ്യ​​ൻ സം​​ഘ​​ർ​​ഷാ​​വ​​സ്ഥ​​ക​​ളെ​​യും അ​​തി​​ജീ​​വി​​ക്കാ​​ൻ ന​​മു​​ക്കാ​​യി. സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്ക് വേ​​ഗ​​ത പ​​ക​​രു​​ന്ന​​തി​​ൽ മു​​ഖ്യ പ​​ങ്ക് വ​​ഹി​​ച്ച​​ത് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​വാ​​ണ്. പി​​ന്നി​​ട്ട സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം രാ​​ജ്യാ​​ന്ത​​ര എ​​ണ്ണ വി​​ല 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ ശേ​​ഷം 7.7 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് വാ​​രാ​​വ​​സാ​​നം ബാ​​ര​​ലി​​ന് 85 ഡോ​​ള​​റി​​ലാ​​ണ്. ഒ​​പെ​​ക്ക് രാ​​ജ്യ​​ങ്ങ​​ളെ ത​​ഴ​​ഞ്ഞ് റ​​ഷ്യ​​യു​​മാ​​യി കൂ​​ടു​​ത​​ൽ വ്യാ​​പാ​​ര​​ത്തി​​ന് ഇ​​ന്ത്യ ഉ​​ത്സാ​​ഹി​​ച്ച​​ത് താ​​ഴ്ന്ന വി​​ല​​യ്ക്ക് എ​​ണ്ണ ല​​ഭി​​ക്കാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കി. മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളി​​ൽ നി​​ന്നും വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​രി​​ൽ നി​​ന്നും വേ​​ണ്ട​​ത്ര പി​​ന്തു​​ണ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​ക്ക് ഉ​​റ​​പ്പ് വ​​രു​​ത്താ​​നാ​​യി. ആ​​ഗോ​​ള ത​​ല​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞാ​​ൽ യു​​എ​​സി​​ൽ നാ​​സ്ഡാ​​ക്ക് സൂ​​ചി​​ക 34 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​നി​​ൽ നി​​ക്കി 43.35 ശ​​ത​​മാ​​ന​​വു​​മാ​​ണ് ന​​മു​​ക്കു​​മു​​ന്നി​​ൽ തി​​ള​​ങ്ങി​​യ​​ത്. സാ​​മ്പ​​ത്തി​​ക വ​​ർ​​ഷാ​​ന്ത്യം തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​ത് ഇ​​ന്ത്യ​​ൻ പ​​ണ​​ക്കി​​ഴി​​ക്കാ​​ണ്. ഒ​​രു വ​​ർ​​ഷം മു​​മ്പ് ഡോ​​ള​​റി​​നു​​മു​​ന്നി​​ൽ 81.77 ൽ ​​നീ​​ങ്ങി​​യ രൂ​​പ​​ റെ​​ക്കോ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യോ​​ടെ 83.40 ലാ​​ണ്. എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഡി​​മാ​​ൻ​​ഡ് രൂ​​പ​​യി​​ൽ വി​​ള്ള​​ലു​​ള​​വാ​​ക്കി. സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം രൂ​​പ​​യ്ക്ക് ഒ​​ന്ന​​ര ശ​​ത​​മാ​​നം മൂ​​ല്യത്തക​​ർ​​ച്ച.

സ്വ​​ർ​​ണ​​ത്തി​​നു റെ​​ക്കോ​​ർ​​ഡ് ആ​​ഗോ​​ള സ്വ​​ർ​​ണ​​ത്തി​​ലും റെ​​ക്കോ​​ർ​​ഡ് പ്ര​​ക​​ട​​നം. ട്രോ​​യ് ഔ​​ൺ​​സി​​ന് 1,820 ഡോ​​ള​​റി​​ൽ നി​​ന്നു​​ള്ള ബു​​ൾ റാ​​ലി മ​​ഞ്ഞ​​ലോ​​ഹ​​ത്തെ 2,243 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ത്തി, വാ​​രാ​​ന്ത്യം 2,233 ഡോ​​ള​​റി​​ലാ​​ണ്. മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 2,250 ഡോ​​ള​​റി​​ലെ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മം വി​​ജ​​യി​​ച്ചാ​​ൽ 2,304 ഡോ​​ള​​റി​​നെ ല​​ക്ഷ്യ​​മാ​​ക്കും. നി​​ഫ്റ്റി 22,096 നി​​ന്നും 21,899 ലേ​​ക്കു താ​​ഴ്ന്ന​​ങ്കി​​ലും തി​​രി​​ച്ചു വ​​ര​​വി​​ൽ 22,516 ലേ​​ക്ക് ഉ​​യ​​ർ​​ന്നു. മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിം​​ഗി​​ൽ സൂ​​ചി​​ക 22,326 പോ​​യി​​ന്‍റി​​ലാ​​ണ്. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ സാ​​ങ്കേ​​തി​​ക​​മാ​​യി വീ​​ക്ഷി​​ച്ചാ​​ൽ 21,978 ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി 22,595 ലേ​​ക്ക് ഉ​​യ​​രാം. വി​​ദേ​​ശ പി​​ന്തു​​ണ ല​​ഭി​​ച്ചാ​​ൽ 22,864 നെ ​​കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കാം. വി​​ൽ​​പ്പ​​ന​​ക്കാ​​ർ രം​​ഗ​​ത്തി​​റ​​ങ്ങി​​യാ​​ൽ നി​​ഫ്റ്റി 21,978-21,630 ലേ​​ക്ക് പ​​രീ​​ക്ഷ​​ണം ന​​ട​​ത്താം. സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ് സെ​​ല്ലിം​​ഗ് മൂ​​ഡി​​ലും പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എ​​ആ​​ർ ബു​​ള്ളി​​ഷു​​മാ​​ണ്. നി​​ഫ്റ്റി ഫ്യൂ​​ച്ച​​റി​​ലെ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റ് 161.2 ല​​ക്ഷം ക​​രാ​​റു​​ക​​ളി​​ൽ നി​​ന്ന് 189.9 ല​​ക്ഷ​​മാ​​യി. ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ സാ​​ന്നി​​ധ്യം വ​​ർ​​ധി​​ച്ചെ​​ങ്കി​​ലും നി​​ഫ്റ്റി ഫ്യൂ​​ച്ച​​ർ വാ​​രാ​​ന്ത്യം 22,640 ൽ ​​നി​​ന്നും 22,464 ലേ​​ക്ക് ഇ​​ടി​​ഞ്ഞു. ഡെ​​യ്‌​​ലി ചാ​​ർ​​ട്ട് 22,750 നെ ​​ല​​ക്ഷ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​ൽ പു​​തി​​യ താ​​ഴ്ച​​ക​​ളി​​ൽ ഫ​​ണ്ടു​​ക​​ൾ രം​​ഗ​​ത്തി​​റ​​ങ്ങാം. അ​​തേ​​സ​​മ​​യം, 22,199 നി​​ർ​​ണാ​​യ​​കം. സെ​​ൻ​​സെ​​ക്സ് 72,831 പോ​​യി​​ന്‍റി​​ൽ​​നി​​ന്നും 74,190 ലേ​​ക്ക് ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ 73,651ലാ​​ണ്. ഈ​​വാ​​രം വി​​പ​​ണി​​ക്ക് 74,490 ലെ ​​പ്ര​​തി​​രോ​​ധം ഭേ​​ദി​​ക്കാ​​നാ​​യാ​​ൽ 75,000 എ​​ന്ന നി​​ർ​​ണാ​​യ​​ക മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റ് ആ​​ദ്യ​​മാ​​യി പ്ര​​വേ​​ശി​​ക്കും. വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ഉ​​റ​​പ്പു​​വ​​രു​​ത്തി​​യാ​​ൽ സെ​​ൻ​​സെ​​ക്സ് കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​വും. വി​​പ​​ണി​​യു​​ടെ താ​​ങ്ങ് 72,510 ലും 71,370 ​​പോ​​യി​​ന്‍റി​​ലു​​മാ​​ണ്. വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ പി​​ന്നി​​ട്ട​​വാ​​രം 2368.76 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി വാ​​ങ്ങി.

Source link
Exit mobile version