പോയവർഷം മികച്ച ലാഭം!
തകർപ്പൻ പ്രകടനം കാഴ്ച്ചവച്ച ആവേശത്തിൽ പുതിയ സാമ്പത്തിക വർഷത്തെ വരവേൽക്കാൻ ഓഹരി വിപണി ഒരുങ്ങി. പിന്നിട്ട സാമ്പത്തിക വർഷം നിഫ്റ്റി സൂചിക 28.61 ശതമാനവും സെൻസെക്സ് 24.85 ശതമാനവും ഉയർന്നു. കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് രാജ്യത്തെ ഓഹരി വിപണി കാഴ്ച്ചവച്ചത്. നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 70 ശതമാനവും മിഡ് ക്യാപ് സൂചിക 60 ശതമാനവും ഈ കാലയളവിൽ മുന്നേറി. സെൻസെക്സ് 14,659.83 പോയിന്റ് കയറി, ഇതിനിടെ സൂചിക റെക്കോർഡായ 74,245.17 വരെയും ഉയർന്നു. നിഫ്റ്റി സൂചിക പോയ സാന്പത്തിക വർഷം 4967.17 പോയിന്റ് വർധിച്ചു. മികച്ച ലാഭം ഒരു ദശാബ്ദത്തിലെ ഏറ്റവും മികച്ച ലാഭമാണ് സാമ്പത്തിക വർഷം വിപണി നിക്ഷേപകർക്കു സമ്മാനിച്ചത്. മുൻനിരയിലെ മൂന്ന് ഓഹരി സൂചികകളും നിരവധി തവണ റെക്കോർഡ് പുതുക്കി. ഇന്ത്യയുടെ വിപണി മൂലധനം അഞ്ച് ട്രില്യൺ ഡോളറിലേക്ക് അടുക്കുകയാണ്. ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ ആഗോള തലത്തിൽ നാലാമത്തെ വലിയ വിപണിയായത്. അമേരിക്കൻ ബാങ്കിംങ് മേഖലയിലെ പ്രതിസന്ധികളും പലിശ നിരക്ക് വർധന ഭീഷണികൾക്കും പുറമേ പശ്ചിമേഷ്യൻ, യുറോപ്യൻ സംഘർഷാവസ്ഥകളെയും അതിജീവിക്കാൻ നമുക്കായി. സാമ്പത്തിക വളർച്ചയ്ക്ക് വേഗത പകരുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ക്രൂഡ് ഓയിൽ വില കുറവാണ്. പിന്നിട്ട സാമ്പത്തിക വർഷം രാജ്യാന്തര എണ്ണ വില 29 ശതമാനം ഇടിഞ്ഞ ശേഷം 7.7 ശതമാനം ഉയർന്ന് വാരാവസാനം ബാരലിന് 85 ഡോളറിലാണ്. ഒപെക്ക് രാജ്യങ്ങളെ തഴഞ്ഞ് റഷ്യയുമായി കൂടുതൽ വ്യാപാരത്തിന് ഇന്ത്യ ഉത്സാഹിച്ചത് താഴ്ന്ന വിലയ്ക്ക് എണ്ണ ലഭിക്കാൻ അവസരം ഒരുക്കി. മ്യൂച്വൽ ഫണ്ടുകളിൽ നിന്നും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരിൽ നിന്നും വേണ്ടത്ര പിന്തുണ ആഭ്യന്തര വിപണിക്ക് ഉറപ്പ് വരുത്താനായി. ആഗോള തലത്തിലേക്കു തിരിഞ്ഞാൽ യുഎസിൽ നാസ്ഡാക്ക് സൂചിക 34 ശതമാനവും ജപ്പാനിൽ നിക്കി 43.35 ശതമാനവുമാണ് നമുക്കുമുന്നിൽ തിളങ്ങിയത്. സാമ്പത്തിക വർഷാന്ത്യം തിരിച്ചടി നേരിട്ടത് ഇന്ത്യൻ പണക്കിഴിക്കാണ്. ഒരു വർഷം മുമ്പ് ഡോളറിനുമുന്നിൽ 81.77 ൽ നീങ്ങിയ രൂപ റെക്കോർഡ് തകർച്ചയോടെ 83.40 ലാണ്. എണ്ണക്കമ്പനികളിൽനിന്നുള്ള ഡിമാൻഡ് രൂപയിൽ വിള്ളലുളവാക്കി. സാമ്പത്തിക വർഷം രൂപയ്ക്ക് ഒന്നര ശതമാനം മൂല്യത്തകർച്ച.
സ്വർണത്തിനു റെക്കോർഡ് ആഗോള സ്വർണത്തിലും റെക്കോർഡ് പ്രകടനം. ട്രോയ് ഔൺസിന് 1,820 ഡോളറിൽ നിന്നുള്ള ബുൾ റാലി മഞ്ഞലോഹത്തെ 2,243 ഡോളർ വരെ ഉയർത്തി, വാരാന്ത്യം 2,233 ഡോളറിലാണ്. മുൻവാരം സൂചിപ്പിച്ച 2,250 ഡോളറിലെ പ്രതിരോധം തകർക്കാനുള്ള ശ്രമം വിജയിച്ചാൽ 2,304 ഡോളറിനെ ലക്ഷ്യമാക്കും. നിഫ്റ്റി 22,096 നിന്നും 21,899 ലേക്കു താഴ്ന്നങ്കിലും തിരിച്ചു വരവിൽ 22,516 ലേക്ക് ഉയർന്നു. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 22,326 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 21,978 ലെ സപ്പോർട്ട് നിലനിർത്തി 22,595 ലേക്ക് ഉയരാം. വിദേശ പിന്തുണ ലഭിച്ചാൽ 22,864 നെ കൈപ്പിടിയിലൊതുക്കാം. വിൽപ്പനക്കാർ രംഗത്തിറങ്ങിയാൽ നിഫ്റ്റി 21,978-21,630 ലേക്ക് പരീക്ഷണം നടത്താം. സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലും പാരാബോളിക്ക് എസ്എആർ ബുള്ളിഷുമാണ്. നിഫ്റ്റി ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 161.2 ലക്ഷം കരാറുകളിൽ നിന്ന് 189.9 ലക്ഷമായി. ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം വർധിച്ചെങ്കിലും നിഫ്റ്റി ഫ്യൂച്ചർ വാരാന്ത്യം 22,640 ൽ നിന്നും 22,464 ലേക്ക് ഇടിഞ്ഞു. ഡെയ്ലി ചാർട്ട് 22,750 നെ ലക്ഷ്യമാക്കുന്നതിനാൽ പുതിയ താഴ്ചകളിൽ ഫണ്ടുകൾ രംഗത്തിറങ്ങാം. അതേസമയം, 22,199 നിർണായകം. സെൻസെക്സ് 72,831 പോയിന്റിൽനിന്നും 74,190 ലേക്ക് ഉയർന്നെങ്കിലും ക്ലോസിംഗിൽ 73,651ലാണ്. ഈവാരം വിപണിക്ക് 74,490 ലെ പ്രതിരോധം ഭേദിക്കാനായാൽ 75,000 എന്ന നിർണായക മേഖലയിലേക്ക് ഇന്ത്യൻ മാർക്കറ്റ് ആദ്യമായി പ്രവേശിക്കും. വിദേശ ഫണ്ടുകളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാൽ സെൻസെക്സ് കൂടുതൽ ആകർഷകമാവും. വിപണിയുടെ താങ്ങ് 72,510 ലും 71,370 പോയിന്റിലുമാണ്. വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 2368.76 കോടി രൂപയുടെ ഓഹരി വാങ്ങി.

Source link