കൂ​സ​ലി​ല്ലാ​തെ ലെ​വ​ര്‍​കൂ​സ​ന്‍


മ്യൂ​ണി​ക്/​ലെ​വ​ര്‍​കൂ​സ​ന്‍: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ കി​രീ​ട​ത്തോ​ട് അ​ടു​ത്ത് ബെ​യ​ര്‍ ലെ​വ​ര്‍​കൂ​സ​ന്‍. ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് സ്വ​ന്തം ക​ള​ത്തി​ലെ തോ​ല്‍​വി​യോ​ടെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ത​മി​ച്ചു തു​ട​ങ്ങി. ലീ​ഗി​ല്‍ ഇ​നി ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി​യു​ണ്ട്. ഹോ​ഫ​ന്‍​ഹൈ​മി​നെ​തി​രേ സ്വ​ന്തം ക​ള​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ലീ​ഗി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബെ​യ​ര്‍ ലെ​വ​ര്‍​കൂ​സ​ന്‍ 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ ലെ​വ​ര്‍​കൂ​സ​ന് 73 പോ​യി​ന്‍റാ​യി. ഈ ​സീ​സ​ണി​ല്‍ തോ​ല്‍​വി അ​റി​യാ​തെ ലെ​വ​ര്‍​കൂ​സ​ന്‍റെ 39-ാം മ​ത്സ​ര​മാ​യി​രു​ന്നു. 1999-2000 സീ​സ​ണി​ല്‍ ആ​കെ നേ​ടി​യ 73 പോ​യി​ന്‍റ് എ​ന്ന ക്ല​ബ് റി​ക്കാ​ര്‍​ഡി​ലാ​ണ് ലെ​വ​ര്‍​കൂ​സ​ന്‍ ഇ​പ്പോ​ള്‍.

യൂ​റോ​പ്പി​ലെ അ​ഞ്ച് മു​ന്‍​നി​ര ലീ​ഗു​ക​ളി​ല്‍ തോ​ല്‍​വി അ​റി​യാ​തെ​യു​ള്ള ക​ണ​ക്കി​ല്‍ ലെ​വ​ര്‍​കൂ​സ​ന്‍ ര​ണ്ടാ​മ​തെത്തി. 2004-05 സീ​സ​ണി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ നേ​ടി​യ 38 തോ​ല്‍​വി അ​റി​യാ​തെ​യു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ റി​ക്കാ​ര്‍​ഡാ​ണ് മ​റി​ക​ട​ന്ന​ത്. 2011-12 സീ​സ​ണി​ല്‍ തോ​ല്‍​വി അ​റി​യാ​തെ 42 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച യു​വ​ന്‍റ​സാ​ണ് മു​ന്നി​ല്‍. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ്വ​ന്തം ക​ള​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍​ട്മു​ണ്ടി​നോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​റ്റു. 10 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഡോ​ര്‍​ട്മു​ണ്ട് മ്യൂ​ണി​ക്കി​ല്‍​ നേ​ടു​ന്ന ജ​യ​മാ​ണ്.


Source link

Exit mobile version