‘ഇതിനൊരു അവസാനമില്ലേ?’: അരൺമനൈ 4 ട്രെയിലർ
‘ഇതിനൊരു അവസാനമില്ലേ?’: അരൺമനൈ 4 ട്രെയിലർ | Aranmanai 4 Trailer
‘ഇതിനൊരു അവസാനമില്ലേ?’: അരൺമനൈ 4 ട്രെയിലർ
മനോരമ ലേഖകൻ
Published: March 31 , 2024 12:42 PM IST
1 minute Read
ട്രെയിലറിൽ നിന്നും
തമിഴ് ഹൊറർ കോമഡി ചിത്രമായ അരണ്‍മനൈയുടെ നാലാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സുന്ദർ സി.യാണ് ചിത്രത്തിന്റെ നായകനും സംവിധായകനും.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സുന്ദർ സി. തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്.
ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. ഇ കൃഷ്ണമൂർത്തി ഛായാഗ്രഹണം, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ എന്നിവരും നിർവഹിക്കുന്നു. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് റിലീസ് ചെയ്യും.
അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.
2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. അതേസമയം സിനിമയുടെ ട്രെയിലറിനെ വിമർശിച്ചാണ് കൂടുതൽ കമന്റുകളും. ഇതിനൊരു അവസാനമില്ലേ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
English Summary:
Watch Aranmanai 4 Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-tamannabhatia 7rmhshc601rd4u1rlqhkve1umi-2024-03 6v5daqu1uiig0vlodfnd7k84mr f3uk329jlig71d4nk9o6qq7b4-2024-03-31 7rmhshc601rd4u1rlqhkve1umi-2024-03-31 mo-entertainment-common-teasertrailer
Source link