പ്ലേ ഓഫ് എലിമിനേറ്റര്‍ യോഗ്യത ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്സ്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ 2023-24 സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് കളിക്കും. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്സിയെ 1-1ന് കേരള ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചതോടെയാണിത്. സമനിലയോടെ ലീഗ് പോയിന്റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറ് സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. എവേ പോരാട്ടത്തില്‍ 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എന്നാല്‍, 45-ാം മിനിറ്റില്‍ ജാവിയര്‍ സൊറ്റിരിയൊയുടെ ഗോളില്‍ ആതിഥേയര്‍ സമനിലയില്‍ എത്തി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 15 ഷോട്ടുകളാണ് കേരള സംഘം ജംഷഡ്പുര്‍ ഗോള്‍ മുഖത്ത് തൊടുത്തത്. അതില്‍ രണ്ട് എണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്. മത്സരത്തില്‍ 59 ശതമാനം പന്ത് നിയന്ത്രിച്ചത് ജംഷഡ്പുര്‍ ആയിരുന്നു. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ബംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ജംഷഡ്പുരിന് എതിരേ സമനില നേടിയാലും കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ആറ് സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന് ഉറപ്പായി. ഹാട്രിക്ക് പ്ലേ ഓഫ് സെര്‍ബിയന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്നത്. ലീഗ് ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി മൂന്ന് തവണ പ്ലേ ഓഫ് കളിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ സീസണിലേതുപോലെ പ്ലേ ഓഫ് എലിമിനേറ്ററിനാണ് ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചത്. ലീഗ് പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമി ഫൈനലിലേക്ക് മുന്നേറും. തുടര്‍ന്ന് മൂന്ന് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ പ്ലേ ഓഫ് എലിമിനേറ്ററിലൂടെ സെമി യോഗ്യതയ്ക്കായി പോരാടും. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ ക്വിക്ക് ഫ്രീകിക്ക് ഗോളിലൂടെ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ് പുറത്തായത് വിവാദമായിരുന്നു. സീസണില്‍ ലീഗ് റൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങള്‍കൂടി ശേഷിക്കുന്നുണ്ട്. ഈസ്റ്റ് ബംഗാളിന് എതിരേ ഏപ്രില്‍ മൂന്നിന് കൊച്ചിയിലാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം. ലീഗ് റൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന ഹോം മത്സരമാണത്. ISL പോയിന്റ് ടീം, മത്സരം, ജയം, സമനില, തോല്‍വി, പോയിന്റ് മുംബൈ 19 12 5 2 41 ബഗാന് 18 12 3 3 39 ഒഡീഷ 19 10 6 3 36 ഗോവ 19 10 6 3 36 ബ്ലാസ്റ്റേഴ്സ് 19 9 3 7 30 ബംഗളൂരു 20 5 7 8 22 ജംഷഡ്പുര്‍ 20 5 6 9 21 പഞ്ചാബ് 19 5 6 8 21 നോര്‍ത്ത് ഈസ്റ്റ് 19 4 8 7 20 ഈസ്റ്റ് ബംഗാള്‍ 19 4 6 9 18 ചെന്നൈയിന് 18 5 3 10 18 ഹൈദരാബാദ് 19 1 5 13 8
Source link