പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുത്: ‘ജ്യൂസ് ജാക്കിംഗ്’ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ – Centre warns about Public Phone Charging Stations – Manorama Online | Malayalam News | Manorama News

പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുത്: ‘ജ്യൂസ് ജാക്കിംഗ്’ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഓൺലൈൻ ഡെസ്‍ക്

Published: March 30 , 2024 02:44 PM IST

Updated: March 30, 2024 03:27 PM IST

1 minute Read

Photo: Gelu Popa/ iStock

ന്യൂഡൽഹി∙ പൊതുസ്ഥലങ്ങളിലെ യുഎസ്‍ബി ഫോൺ ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. എയർപോർട്ട്, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. 

വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് വിവരം. ‘ജ്യൂസ് ജാക്കിംഗ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ വിളിക്കുന്നത്.

നിങ്ങളുടെ ഫോൺ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകൾ കൊണ്ടുനടക്കുക, പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ  ബന്ധിപ്പിക്കാതിരിക്കുക, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം. 

English Summary:
Centre warns about Public Phone Charging Stations

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-30 40oksopiu7f7i7uq42v99dodk2-list 4kgkea47tv1bq6hs537130am3a mo-legislature-centralgovernment 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-03-30 mo-news-world-countries-india-indianews mo-auto-airport mo-travel-hotels 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version