പാകിസ്താനില്‍ പെട്രോള്‍വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്


ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ധനവില വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനജീവിതം ഇന്ധവില വര്‍ധനവോടെ കൂടുതല്‍ ദുസ്സഹമായേക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില വര്‍ധിക്കുമെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട്.അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവിലക്കയറ്റത്തിന്റെ ഫലമായി രാജ്യത്ത് ലിറ്ററിന് പത്ത് പാകിസ്താനി റുപ്പിയോളം(പി.കെ.ആര്‍) വില വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ലിറ്ററിന് 279.75 പി.കെ.ആര്‍ ആണ് പെട്രോള്‍ വില. ഇത് വര്‍ധിച്ച് 289.69 പി.കെ.ആര്‍ ആകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.


Source link

Exit mobile version