CINEMA

‘തിരുച്ചിത്രമ്പലം പോലെ’: ഉറ്റസുഹൃത്തിനോട് പ്രണയം പറഞ്ഞ് നടൻ കിഷൻ ദാസ്

‘തിരുച്ചിത്രമ്പലം പോലെ’: ഉറ്റസുഹൃത്തിനോട് പ്രണയം പറഞ്ഞ് നടൻ കിഷൻ ദാസ് | Kishen Das Engaged

‘തിരുച്ചിത്രമ്പലം പോലെ’: ഉറ്റസുഹൃത്തിനോട് പ്രണയം പറഞ്ഞ് നടൻ കിഷൻ ദാസ്

മനോരമ ലേഖകൻ

Published: March 30 , 2024 02:31 PM IST

1 minute Read

കിഷൻ ദാസും സുചിത്രയും, തിരുച്ചിത്രമ്പലം സിനിമയിൽ ധനുഷും നിത്യ മേനനും

നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കിഷൻ ദാസ് വിവാഹിതനാകുന്നു. ധനുഷ്- നിത്യ മേനൻ സിനിമയായ ‘തിരുച്ചിത്രമ്പലം’ പോലെ, തങ്ങളുടെ യഥാർഥ ജീവിതത്തിൽ സംഭവിച്ചെന്നും, ബെസ്റ്റ് ഫ്രണ്ടുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും കിഷൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സുചിത്ര കുമാറാണ് കിഷന്റെ വധു.

‘‘അവൾ നോ പറഞ്ഞില്ല. തിരുച്ചിത്രമ്പലം സിനിമ പോലെ യഥാർഥ ജീവിതത്തിലും. എന്റെ ബെസ്റ്റ് ഫ്രണ്ടുമായി വിവാഹനിശ്ചയം കഴിഞ്ഞു.’’–കിഷന്റെ വാക്കുകൾ.

‘മുതൽ നീ മുടിവും നീ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കിഷൻ ദാസ്. കണ്ടന്റ് ക്രിയേറ്റർ കൂടിയായ കിഷൻ സോഷ്യൽ മീഡിയയുടെയും​ ഇഷ്ടതാരമാണ്. 
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘സിംഗപ്പൂര്‍ സലൂണി’ലാണ് കിഷൻ അവസാനമായി അഭിനയിച്ചത്. നവാഗതനായ സലീം ആർ. ബാദ്ഷ സംവിധാനം ചെയ്യുന്ന സൈക്കോളജി ത്രില്ലറായ ‘ഈരപഥം കാറ്റു മഴൈ’  ആണ് പുതിയ പ്രോജക്ട്. വെട്രി എന്ന പ്രധാന കഥാപാത്രത്തെയാണ് കിഷൻ അവതരിപ്പിക്കുന്നത്. 

ടെലിവിഷൻ- നാടക രംഗത്ത് പ്രശസ്ഥനായ ബൃന്ദാ ദാസിന്റെ മകനാണ് കിഷൻ ദാസ്.

English Summary:
‘She didn’t say no’: Kishen Das gets engaged to his best friend Suchithra

7rmhshc601rd4u1rlqhkve1umi-list 66h05tift2dsk9p1mp4h88mquh mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-30 7rmhshc601rd4u1rlqhkve1umi-2024-03-30


Source link

Related Articles

Back to top button