വിഷമല്ല, അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്, കനത്ത സുരക്ഷയിൽ സംസ്കാരം ഇന്ന്

അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കനത്ത സുരക്ഷയിൽ സംസ്കാരം ഇന്ന് – Latest News | Manorama Online

വിഷമല്ല, അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്, കനത്ത സുരക്ഷയിൽ സംസ്കാരം ഇന്ന്

ഓൺലൈൻ ഡെസ്ക്

Published: March 30 , 2024 09:51 AM IST

1 minute Read

മുക്താർ അൻസാരി

ലക്നൗ∙ യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം  ഹൃദയാഘാതമാണെന്ന് കണ്ടെത്തിയമെന്നുമാണ്  റാണി ദുർഗാവതി മെഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിച്ചത്. വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലിൽനിന്ന് മുക്താർ അൻസാരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഉടൻ ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകിയില്ലെന്നും അൻസാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. 
അൻസാരിയുടെ ഇളയമകൻ ഉമർ അൻസാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൻസുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 

മുക്താർ അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട്  മജിസ്റ്റീരിയൽ അന്വേഷണം നടത്തും. ഡൽഹി എയിംസിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് മകൻ ഉമർ അൻസാരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉമറിന്റെ ആവശ്യം നിരസിക്കപ്പെട്ടു. 
തങ്ങൾ ഉന്നയിക്കുന്ന സംശയം ദുരീകരിക്കാൻ കോടതി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ഉമർ പറഞ്ഞു. തങ്ങളുടെ നിയമ സംഘവുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഇത് സ്വാഭാവിക മരണമല്ലെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും ഉമർ ആവർത്തിച്ചു.  

മൗ സദാർ സീറ്റിൽനിന്ന് 5 തവണ എംഎൽഎയായിരുന്ന അൻസാരി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപ്പുർ, വാരാണസി എന്നിവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

English Summary:
Gangster-politician Mukhtar Ansari’s last rites today

67o99vuf9pgdaobs08t6pr8qtt 5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-30 40oksopiu7f7i7uq42v99dodk2-list mo-news-national-states-uttarpradesh mo-health-death 5us8tqa2nb7vtrak5adp6dt14p-2024 7h2crsajh1rsn3drvd2m991l1j 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-03-30 mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version