മഹാരാഷ്ട്രയിൽ മഹാവികാസ് ആഘാഡിയിൽ വിള്ളൽ | Congress mulls friendly fight on disputed Loksabha seats | National News | Malayalam News | Manorama News
മഹാരാഷ്ട്രയിൽ മഹാവികാസ് ആഘാഡിയിൽ വിള്ളൽ; തർക്കമുള്ള സീറ്റിൽ സൗഹൃദ മത്സരത്തിന് കോൺഗ്രസ്
ഓൺലൈൻ ഡെസ്ക്
Published: March 30 , 2024 11:02 AM IST
1 minute Read
ഉദ്ധവ് താക്കറെ, രാഹുൽ ഗാന്ധി
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു വിഭജന ചർച്ചകൾ പാളിയതോടെ മഹാരാഷ്ട്രയിൽ നാലു സീറ്റുകളിൽ സൗഹൃദ മത്സരത്തിനൊരുങ്ങി കോൺഗ്രസ്. നാല് സീറ്റുകളിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് തീരുമാനം. സൗഹൃദ മത്സരത്തിന് അനുമതി തേടി മഹാരാഷ്ട്ര പിസിസി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. മഹാസഖ്യത്തിലെ പാർട്ടികൾക്ക് ആറോളം സീറ്റുകളിൽ സമവായത്തിലെത്താൻ കഴിയുന്നില്ലെന്നാണ് ഒടുവിലത്തെ വിവരം. തർക്കമുള്ള സീറ്റുകളിലാകും കോൺഗ്രസ് സൗഹൃദ മത്സരം നടത്തുക.
കോൺഗ്രസ് സൗഹൃദ മത്സരത്തിനു തയാറെടുക്കുന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാൻ സ്ഥിരീകരിച്ചു. സാംഗ്ലി, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ്, ഭിവണ്ടി, മറാത്ത്‌വാഡ, വിദർഭ എന്നീ സീറ്റുകളിലാണ് ഉദ്ധവ് താക്കറെ വിഭാഗവുമായും എൻസിപി ശരദ് പവാർ വിഭാഗവുമായി തർക്കം നിലനിൽക്കുന്നത്. ശിവസേനയുടെ നീക്കത്തിൽ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണെന്നും സൗഹൃദ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ആരിഫ് നസീം ഖാൻ പറഞ്ഞു.
മഹാവികാസ് അഘാഡിയിൽ തർക്കമുള്ള സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യം 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശിവസേന കോൺഗ്രസ് ലക്ഷ്യമിട്ടിരുന്ന സീറ്റുകളിലും കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർഥികളെ നിർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്നു വ്യക്തമാക്കി 5 സീറ്റുകളിൽ കൂടി ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
English Summary:
Congress mulls friendly fight on disputed Loksabha seats
5us8tqa2nb7vtrak5adp6dt14p-2024-03 67o99vuf9pgdaobs08t6pr8qtt 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-30 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-maharashtra mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-03-30 mo-news-world-countries-india-indianews rj9du4uq6ac1tr9fa0gsl4j56 mo-politics-parties-shivsena mo-politics-parties-ncp mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024
Source link