തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു – Daniel Balaji passes away – Manorama Online | Malayalam News | Manorama News
തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു
ഓൺലൈൻ ഡെസ്‍ക്
Published: March 30 , 2024 06:30 AM IST
Updated: March 30, 2024 06:56 AM IST
1 minute Read
ഡാനിയേൽ ബാലാജി. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
ചെന്നൈ ∙ പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.
തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രിൽ മാസത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നു.
English Summary:
Daniel Balaji passes away
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-30 40oksopiu7f7i7uq42v99dodk2-list mo-health-death 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-tamil-cinema 5us8tqa2nb7vtrak5adp6dt14p-2024-03-30 mo-news-world-countries-india-indianews mo-news-national-states-tamilnadu 205mlc6bv38d7uj85gjd59l00q 40oksopiu7f7i7uq42v99dodk2-2024
Source link