ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗബുറോണിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീർഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Source link