28 വർഷം മുൻപുള്ള കേസിൽ സഞ്ജീവ് ഭട്ടിന് 20 വർഷം ജയിൽ ശിക്ഷ
28 വർഷം മുൻപുള്ള കേസിൽ സഞ്ജീവ് ഭട്ടിന് 20 വർഷം ജയിൽ ശിക്ഷ – Sanjeev Bhatt sentenced to 20 years imprisonment in 28 year old case | India News, Malayalam News | Manorama Online | Manorama News
28 വർഷം മുൻപുള്ള കേസിൽ സഞ്ജീവ് ഭട്ടിന് 20 വർഷം ജയിൽ ശിക്ഷ
മനോരമ ലേഖകൻ
Published: March 29 , 2024 03:55 AM IST
Updated: March 28, 2024 10:49 PM IST
1 minute Read
സഞ്ജീവ് ഭട്ട്
അഹമ്മദാബാദ് ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പാലൻപുർ സെഷൻസ് കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചു. 28 വർഷം മുൻപുള്ള കേസിലാണിത്. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിൽ സഞ്ജീവ് ഭട്ട് എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. 1996 ലാണു സംഭവം. അഭിഭാഷകൻ താമസിച്ച ഹോട്ടലിൽനിന്നു ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
1990ലെ കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഭട്ട്. ഈ ശിക്ഷ പൂർത്തിയായ ശേഷം 20 വർഷം തടവ് അനുഭവിക്കണമെന്നു വിധിയിൽ വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതു മുതൽ ബിജെപിയുടെ കണ്ണിലെ കരടാണു ഭട്ട്. 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവീസിൽനിന്നു പുറത്താക്കി. മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മത്സരിച്ചിട്ടുണ്ട്.
English Summary:
Sanjeev Bhatt sentenced to 20 years imprisonment in 28 year old case
40oksopiu7f7i7uq42v99dodk2-2024-03 mo-crime-crimeindia 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-28 6anghk02mm1j22f2n7qqlnnbk8-2024-03-28 5si37audacdbfsvnatfe3sub6n mo-crime-crime-news mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link