ഇല്ലിനോയിസിൽ കത്തിയാക്രമണം; നാലു പേർ കൊല്ലപ്പെട്ടു
ഇല്ലിനോയിസ്: യുഎസിലെ ഇല്ലിനോയിസിൽ കത്തിയാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകുന്നേരം ഇല്ലിനോയിസിലെ റോക്ക്ഫോർഡിലായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
Source link