ബംഗളൂരു: വിജയത്തിന്റെ ആത്മവിശ്വാസം തുടരാൻ ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ശ്രേയസ് അയ്യർ നയിക്കുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഐപിഎൽ ട്വന്റി-20 കളത്തിൽ ഇന്ന് ഏറ്റുമുട്ടും. പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗളൂരു മൂന്നാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തിൽ ഹൈദരാബാദിനെ വീഴ്ത്തിയ കോൽക്കത്തയുടെ രണ്ടാം അങ്കമാണ്.
രാഹുൽ x ധവാൻ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ നാളെ കെ.എൽ. രാഹുൽ നയിക്കുന്ന ലക്നോ സൂപ്പർ ജയന്റ്സ് ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ഇലവനെ നേരിടും. ഇരുടീമും ഏറ്റുമുട്ടിയ അവസാന മൂന്നു മത്സരങ്ങളിൽ രണ്ടു ജയം ലക്നോയ്ക്കായിരുന്നു.
Source link