റാമല്ല: പലസ്തീനിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. രണ്ടു ദശകമായി അധികാരം കൈയാളുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് മൊത്തം ചുമതല. ദീർഘകാല ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയെ ഈ മാസം ആദ്യം പ്രധാനമന്ത്രിയായി അബ്ബാസ് നിയമിച്ചിരുന്നു. അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ മുസ്തഫ വിദേശകാര്യ മന്ത്രിയായും പ്രവർത്തിക്കും. സിയാദ് ഹാ അൽ റിഹ് ആണ് ആഭ്യന്തരമന്ത്രി.
മുൻ സർക്കാരിലും ഇദ്ദേഹമായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്. 23 മന്ത്രിമാരിൽ അഞ്ചു പേർ ഗാസയിൽനിന്നുള്ളവരാണ്. അവർ ഇപ്പോഴും ഗാസയിൽത്തന്നെയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2007ലാണ് ഗാസയിൽ ഹമാസ് അധികാരം പിടിച്ചത്.
Source link