നേട്ടംകൊയ്ത് അന്ത്യം
മുംബൈ: സാന്പത്തികവർഷത്തിന്റെ അവസാന ദിനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരിവിപണികളായ സെൻസെക്സും നിഫ്റ്റിയും. ഇന്നലെ 22,163.60ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 203 പോയിന്റ് നേട്ടത്തിൽ 22,326.90ൽ വ്യാപാരം അവസാനിപ്പിച്ചു. 73,149.3 പോയിന്റിൽ തുടങ്ങിയ സെൻസെക്സാകട്ടെ, 655 പോയിന്റുയർന്ന് 73,651.35ലാണു വ്യാപാരം നിർത്തിയത്. മിഡ്കാപ്, സ്മോൾകാപ് സൂചികകളും നേട്ടം കൊയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.62 ശതമാനവും സ്മോൾകാപ് സൂചിക 0.33 ശതമാനവും ഉയർന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം 387 ലക്ഷം കോടിയായി. കഴിഞ്ഞ സെഷനിൽ ഇത് 383 ലക്ഷം കോടിയായിരുന്നു. ഒറ്റ സെഷൻകൊണ്ടു നിക്ഷേപകർക്കുണ്ടായത് 3.4 ലക്ഷം കോടിയുടെ നേട്ടം.
ഈ സാന്പത്തിക വർഷം ഓഹരിസൂചികകൾക്കു നേട്ടത്തിന്റെ കാലമായിരുന്നു. നിഫ്റ്റി 29 ശതമാനവും സെൻസെക്സ് 25 ശതമാനവും 2023 ഏപ്രിലിൽ തുടങ്ങി 2024 മാർച്ചിൽ അവസാനിച്ച കാലയളവിൽ ഉയർന്നു. മിഡ്കാപ് സൂചിക 63 ശതമാനവും സ്മോൾകാപ് സൂചിക 60 ശതമാനവും ഈ സാന്പത്തികവർഷം നേട്ടമുണ്ടാക്കി. ഏകദേശം 129 ലക്ഷം കോടി രൂപയാണ് ഒരു വർഷ കാലയളവിൽ നിക്ഷേപകരുടെ കൈയിലെത്തിയത്.

Source link